നിര്‍ണായക നീക്കം, ലോക കപ്പ് ടീമിലില്ലാത്ത ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായിട്ടുളള ഒരുക്കത്തിന്റെ ഭാഗമായി കൗണ്ടി കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളൊരുങ്ങുന്നു. ഏഴ് ഇന്ത്യന്‍ താരങ്ങളാണ് ഈ സീസണില്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുക.

ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, ഹനുമ വിഹാരി, മായങ്ക് അഗര്‍വാള്‍, ആര്‍ അശ്വിന്‍, ഇശാന്ത് ശര്‍മ്മ എന്നിവരാണ് കൗണ്ടി ക്രിക്കറ്റിലെ വിവിധ ടീമുകളില്‍ കളിക്കുക. ഇവരാരും ലോക കപ്പിനുളള ഏകദിന ടീമില്‍ സ്ഥാനം പിടിച്ചിട്ടില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനാണ് ബിസിസിഐ തീരുമാനം. പുജാരയ്ക്ക് കൗണ്ടി ടീമായ യോര്‍ക്കഷെയറുമായി മൂന്നു വര്‍ഷത്തെ കരാറുണ്ട്. രഹാനെ ഹാംഷെയറിലാവും കളിക്കുക.

ബാക്കിയുള്ളവര്‍ക്ക് ലെസ്റ്റര്‍ഷെയര്‍,എസക്‌സ്, നോട്ടിംഗ്ഹാംഷെയര്‍ ടീമുകളില്‍ അവസരം ഒരുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇംഗ്ലണ്ടില്‍ നടക്കുന്നതിനാലാണ് താരങ്ങള്‍ക്ക് കൗണ്ടിയില്‍ കളിക്കാന്‍ അവസരം ഒരുക്കുന്നത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി