'ജയിച്ചത് നമ്മളാണ്', അവകാശവാദം ഉന്നയിച്ച് ഹിറ്റ്മാന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ ജയിച്ചെന്നാണ് കരുതുന്നതെന്ന് ഓപ്പണര്‍ രോഹിത് ശര്‍മ്മ. മാഞ്ചസ്റ്റര്‍ ടെസ്റ്റ് സംബന്ധിച്ച തീരുമാനം എന്തെന്ന് അറിയില്ലെന്നും ഹിറ്റ്മാന്‍ പറഞ്ഞു. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്ററിലെ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചത്.

ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ 2-1 എന്ന മാര്‍ജിനില്‍ ഇന്ത്യ ജയിച്ചെന്നാണ് എന്റെ വിശ്വാസം. അഞ്ചാം ടെസ്റ്റിനെ ചുറ്റിപ്പറ്റി എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. അടുത്ത വര്‍ഷം പരമ്പരയുടെ ഭാഗമാകാതെ ഏക ടെസ്റ്റാണോ, ഇംഗ്ലണ്ടുമായി ഇന്ത്യ കളിക്കുകയെന്നും രോഹിത് സംശയം പ്രകടിപ്പിച്ചു.

ഇംഗ്ലണ്ടിലെ എന്റെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍ ഏറ്റവും മികച്ച പരമ്പര അതല്ല. ഇതിലും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പുള്ള ഇടവേളയില്‍ ഏതു തരത്തിലെ സാങ്കേതിക വിദ്യയും മനോനിലയും സ്വീകരിക്കണമെന്ന കാര്യത്തിലാണ് യത്‌നിച്ചത്. അക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ടെന്നും രോഹിത് പറഞ്ഞു.

Latest Stories

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി