'ഇല്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കുന്നവരെ വളര്‍ത്താനില്ല', സ്വരം കടുപ്പിച്ച് കോഹ്‌ലി

ലോക കപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ അധികം വിശദീകരണത്തിനില്ലെന്ന് വിരാട് കോഹ്ലി. ഇല്ലാത്ത കാര്യം കുത്തിപ്പൊക്കി വിവാദമുണ്ടാക്കുന്നവര്‍ക്ക് വളംവെച്ചുകൊടുക്കാന്‍ താനില്ലെന്ന് കോഹ്ലി പറഞ്ഞു.

എരിതീയില്‍ എണ്ണയൊഴിക്കാനില്ല. ക്യാപ്റ്റന്‍സി ഒഴിയാനുള്ള തീരുമാനം സംബന്ധിച്ച് ഏറെ വിശദീകരിച്ചുകഴിഞ്ഞു. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറയണമെന്ന് തോന്നുന്നില്ല- കോഹ്ലി വ്യക്തമാക്കി.ലോക കപ്പില്‍ നന്നായി കളിക്കുന്നതിലാണ് ശ്രദ്ധ. ടീമെന്ന നിലയില്‍ ചെയ്യേണ്ടത് ചെയ്യുന്നതിലാണ് മുഴുകുന്നത്. മറ്റുള്ളവര്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂഴ്ന്ന് കണ്ടെത്തും. അത്തരക്കാരെ പരിപോഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോഹ്ലി പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്കു പിന്നാലെ ടീമില്‍ ഉടലെടുത്ത അന്ത:ച്ഛിദ്രവും ബിസിസിഐയുമായുള്ള അഭിപ്രായഭിന്നതയുമാണ് നായകസ്ഥാനം ഉപേക്ഷിക്കാനുള്ള കോഹ്ലിയുടെ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'