'130 കിലോ മീറ്റര്‍ വേഗം മാത്രമേ അവര്‍ നേരിട്ടിട്ടുള്ളൂ', ഇന്ത്യയെ ചൊടിപ്പിച്ച് ഓസീസ് ഇതിഹാസം

ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഐപിഎല്ലില്‍ 130 കിലോ മീറ്റര്‍ വേഗത്തിലെ പന്തുകള്‍ മാത്രമേ നേരിട്ടിട്ടുള്ളൂവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരവും പാക് കോച്ചിംഗ് സ്റ്റാഫുമായ മാത്യൂ ഹെയ്ഡന്‍. അതാണ് ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ ഇന്ത്യക്ക് പ്രശ്‌നം സൃഷ്ടിച്ചതെന്നും ഹെയ്ഡന്‍ പറഞ്ഞു.

ഐപിഎല്ലിനിടെ 130 കിലോ മീറ്റര്‍ വേഗത്തിലെ പന്തുകളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ചത്. ഷഹീന്‍ അഫ്രീദിയെ പോലെ വേഗമുള്ള ഒരു ബോളറെ നേരിടാന്‍ അതുപോര. കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടെ ഞാന്‍ കണ്ട ഏറ്റവും മികച്ച രണ്ട് പന്തുകളായിരുന്നു അവ രണ്ടും. രോഹിത് ശര്‍മ്മയ്‌ക്കെതിരെ ന്യൂബോളില്‍ വേഗമുള്ള ഇന്‍സ്വിംഗിംഗ് യോര്‍ക്കര്‍ എറിയാന്‍ അഫ്രീദി കാട്ടിയ ധൈര്യം അഭിനന്ദനീയം- ഹെയ്ഡന്‍ പറഞ്ഞു.

ട്വന്റി20 ലോക കപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് ഷഹീന്‍ അഫ്രീദിയുടെ പേസ് ബോളിംഗാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും കെ.എല്‍.രാഹുലിനെയും പുറത്താക്കിയ അഫ്രീദി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വിക്കറ്റും പോക്കറ്റിലാക്കിയിരുന്നു.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ