'ഫോം ഔട്ടായതു കൊണ്ടല്ല അങ്ങനെ ചെയ്തത്', വാര്‍ണറെ ഒഴിവാക്കിയതിന് കാരണം പറഞ്ഞ് ഹാഡിന്‍

ഐപിഎല്ലിലെ അവസാന മത്സരങ്ങളില്‍ നിന്ന് വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഒഴിവാക്കിയതിന് കാരണം പറഞ്ഞ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിന്‍. ടി20 ലോക കപ്പില്‍ റണ്‍വേട്ട നടത്തിയ വാര്‍ണര്‍ പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റായി വിമര്‍ശകരുടെ വായടപ്പിച്ച പശ്ചാത്തലത്തിലാണ് ഹാഡിന്റെ പ്രതികരണം.

വാര്‍ണര്‍ ഫോം ഔട്ടായിരുന്നില്ല. എന്നാല്‍ വാര്‍ണര്‍ക്ക് മത്സരപരിചയത്തിന്റെ കുറവുണ്ടായിരുന്നു. ബംഗ്ലാദേശിലും വെസ്റ്റിന്‍ഡീസിലും ഓസ്‌ട്രേലിയക്കായി വാര്‍ണര്‍ കളിച്ചിരുന്നില്ല. എങ്കിലും നെറ്റ്‌സില്‍ അയാള്‍ നന്നായി ഹിറ്റ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ, സാഹചര്യങ്ങള്‍ കോച്ചിംഗ് സ്റ്റാഫിന്റെ നിയന്ത്രണത്തില്‍ നിന്ന് കൈവിട്ടിരുന്നു. ക്രിക്കറ്റ് കളത്തിലെ കാര്യവുമായി ബന്ധപ്പെട്ടല്ല വാര്‍ണറെ മാറ്റി നിര്‍ത്തിയത്- ഹാഡിന്‍ പറഞ്ഞു.

വാര്‍ണര്‍ക്ക് അല്‍പ്പം കൂടി മത്സര സമയം വേണ്ടിയിരുന്നു. ക്രീസില്‍ അല്‍പ്പം സമയം ചെലവിട്ട് താളം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യമേയുണ്ടായിരുന്നുള്ളൂ. ലോക കപ്പ് പുരോഗമിച്ചപ്പോള്‍ അതു കാണാന്‍ സാധിച്ചു. താളം വീണ്ടെടുത്ത വാര്‍ണര്‍ തനതു കേളീശൈലിയിലേക്ക് തിരിച്ചു വന്നതായും ഹാഡിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം