'അവനെ പുറത്താക്കിയാല്‍ പാകിസ്ഥാന്റെ കഥകഴിയും', ഇന്ത്യക്ക് തന്ത്രം ഉപദേശിച്ച് പനേസര്‍

ട്വന്റി20 ലോക കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ബാറ്റര്‍ ബാബര്‍ അസമിനെ വേഗം പുറത്താക്കിയാല്‍ ഇന്ത്യക്ക് പാകിസ്ഥാന്റെ കഥകഴിക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യക്കല്ല പാകിസ്ഥാനുമേലാണ് സമ്മര്‍ദ്ദമെന്നും പനേസര്‍ പറഞ്ഞു.

യുഎഇയിലെ പിച്ചുകളില്‍ നല്ല പ്രകടനം നടത്തുന്നവരാണ് പാകിസ്ഥാന്‍. ഷഹീന്‍ അഫ്രീദി ഉള്‍പ്പെട്ട മികച്ച ബോളിംഗ് ലൈനപ്പ് അവര്‍ക്കുണ്ട്. ബാബര്‍ അസം നയിക്കുന്ന പാക് ബാറ്റിംഗ് നിര ഉറപ്പുള്ളതാണ്. പ്രവചനാതീതരാണ് പാക് ടീം. അവരുടെ ദിവസത്തില്‍ ലോകത്തെ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിക്കും. എങ്കിലും ഇന്ത്യക്കു പാകിസ്ഥാനുമേല്‍ ആധിപത്യമുണ്ട്. സമ്മര്‍ദ്ദം പാക്കിസ്ഥാനാണ്. ഇന്ത്യക്കല്ല- പനേസര്‍ പറഞ്ഞു.

ആര്‍.അശ്വിനും രവീന്ദ്ര ജഡേജയുമായിരിക്കും ഇന്ത്യന്‍ ടീമിലെ നിര്‍ണായക ഘടകങ്ങള്‍. അശ്വിന്റെ പന്തുകള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ പ്രയാസമുള്ളതാണ്. മത്സരത്തെ ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ ജഡേജയ്ക്കു കഴിയും. രണ്ടുപേരും മിന്നിയാല്‍ ഇന്ത്യ ലോക കപ്പ് ജയിക്കും. പാകിസ്ഥാനെതിരായ കളിയില്‍ ബാബര്‍ അസമിനെ വേഗം പുറത്താക്കിയാല്‍ അവരുടെ ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകരുമെന്നും പനേസര്‍ പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം