'അതിനുള്ള ശിക്ഷ അവന്‍ അനുഭവിച്ചു', പാക് പേസറെ കടന്നാക്രമിച്ച് ബട്ട്

ട്വന്റി20 ലോക കപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവച്ച പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലിയെ വിമര്‍ശിച്ച് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഹസന്‍ അലിയുടെ റണ്ണപ്പില്‍ പ്രശ്‌നമുണ്ടെന്നും അതാണ് താരം ലോക കപ്പില്‍ ധാരാളം നോബോളുകള്‍ എറിയാന്‍ കാരണമെന്നും ബട്ട് പറഞ്ഞു.

ലോക കപ്പില്‍ ഹസന്‍ അലി പല തവണ നോബോള്‍ എറിഞ്ഞു. ഒരു ചുവട് പിന്നില്‍ നിന്ന് ഹസന്‍ അലി റണ്ണപ്പ് തുടങ്ങണം. ബോളിംഗ് ക്രീസിന്റെ മുന്നിലെ ലൈനിന് ഒരു ചുവട് പിന്നില്‍ നിന്ന് പന്തെറിയുന്നതായിരുന്നു നല്ലത്. എന്നാല്‍ ഹസന്‍ അലി അങ്ങനെ ചെയ്തില്ല. അതിന്റെ ഫലം അയാള്‍ അനുഭവിച്ചു- ബട്ട് പറഞ്ഞു.

റിവേഴ്‌സ് സ്വിംഗ് ലഭിക്കുമ്പോള്‍ ഹസന്‍ അലി മികച്ച ബോളറാണ്. എന്നാല്‍ ലോക കപ്പില്‍ അങ്ങനെ സംഭവിച്ചില്ല. ബാറ്റര്‍ സിക്‌സ് അടിക്കുമ്പോള്‍ പന്ത് സാനിറ്റൈസ് ചെയ്യുമായിരുന്നു. ബോളിന്റെ വരണ്ട സ്വഭാവം നഷ്ടപ്പെടാന്‍ അതു കാരണമായി. അതാവാം അലിക്ക് പ്രശ്‌നം സൃഷ്ടിച്ചതെന്നും ബട്ട് നിരീക്ഷിച്ചു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു