'ടീം പ്രതിസന്ധിയിലായപ്പോള്‍ അയാള്‍ ഒന്നും ചെയ്തില്ല', ഇന്ത്യന്‍ സൂപ്പര്‍ താരത്തെ വിമര്‍ശിച്ച് പനേസര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രതിസന്ധിയിലായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. കോഹ്ലിയുടെ നേതൃപാടവത്തില്‍ പനേസര്‍ സംശയം പ്രകടിപ്പിച്ചു.

വിരാടിനെ മഹത്തായ ബാറ്റ്‌സ്മാനായും സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ വലിയ മികവു കാട്ടുന്നയാളായും ആള്‍ക്കാര്‍ ഓര്‍മ്മിക്കും. എന്നാല്‍ ടീം പ്രതിസന്ധിയിലാകുമ്പോള്‍ വിരാട് നിഷ്‌ക്രിയനാണ്. സ്ഥിതിഗതികളെ മാറ്റിമറിക്കാന്‍ കോഹ്ലിക്ക് കഴിഞ്ഞില്ല. അക്കാര്യത്തില്‍ കോഹ്ലി എന്നും വിമര്‍ശിക്കപ്പെടും- പനേസര്‍ പറഞ്ഞു.

ടി20 ലോക കപ്പ് സെമിയില്‍ ഇനിയും ഇന്ത്യക്ക് യോഗ്യത നേടാനാവും. എന്നാല്‍ കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും മെന്റര്‍ എം.എസ്. ധോണിയും അഭിപ്രായ സമന്വയത്തില്‍ എത്തേണ്ടതുണ്ട്. അവര്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പനേസര്‍ പറഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ