"സഞ്ജു സാംസണിനെ കുറിച്ച് പണ്ട് ഗൗതം ഗംഭീർ പറഞ്ഞത് ഓർമ്മയില്ലേ"; ആകാശ് ചോപ്രയുടെ വാക്കുകൾ ഇങ്ങനെ

ഇന്നലെ ഗ്വാളിയോറിലെ ന്യൂ മാധവ്‌റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി-20യിൽ അവരെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഗംഭീര വിജയം സ്വന്തമാക്കി ഇന്ത്യ. ബോളിങ്ങിലും ബാറ്റിംഗിലും പൂർണ ആധിപത്യം തന്നെയായിരുന്നു ഇന്ത്യ നടത്തിയിരുന്നത്. ഇതോടെ മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 1-0 ത്തിന് മുന്നിൽ നിൽക്കുകയാണ്.

മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാൾ ആണ് മലയാളി താരം സഞ്ജു സാംസൺ. 19 പന്തുകളിൽ നിന്ന് 6 ഫോറുകൾ അടക്കം 29 റൺസ് നേടി ടീമിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെച്ചു. ഓപ്പണിങ് സ്ഥാനം നിലനിർത്താൻ ലക്ഷ്യം ഇടുന്ന സഞ്ജു സാംസണിന്റെ ആദ്യ പടി വിജയിച്ചു എന്ന് ആരാധകർ വിലയിരുത്തുന്നു. പണ്ട് ഗൗതം ഗംഭീർ സഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യം ഓർമിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ കമന്റേറ്റർ ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” സഞ്ജു സാംസണിനെ കുറിച്ച് നമുക്ക് സംസാരിക്കാം. അഭിഷേക് പുറത്താകുന്നത് വരെ മികച്ച പ്രകടനം നടത്തി എന്നാൽ അദ്ദേഹം പുറത്തായപ്പോൾ ടീമിനെ മുൻപിൽ നിന്ന് നയിച്ചത് സഞ്ജു ആയിരുന്നു. ഒരിക്കൽ ഗൗതം ഗംഭീർ പറഞ്ഞിരുന്നു നിങ്ങൾ ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിനെ കളിപ്പിച്ചില്ലെങ്കിൽ അത് ഇന്ത്യയുടെ തീരാ നഷ്ടം തന്നെ ആകും എന്ന്. അദ്ദേഹം ഓപ്പണിങ്ങിൽ ഇറങ്ങാനുള്ള താരം തന്നെയാണ്” ആകാശ് ചോപ്ര പറഞ്ഞു.

ആദ്യ മത്സരത്തിൽ സഞ്ജു മികച്ച പ്രകടനം കാഴ്ച വെച്ചത് കൊണ്ട് അടുത്ത മത്സരത്തിലും അദ്ദേഹത്തിന് അവസരം ലഭിക്കും. ഇന്നലെ നടന്ന മത്സരത്തിൽ ഗ്രേറ്റ് സ്‌ട്രൈക്കർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് സഞ്ജു സാംസൺ ആയിരുന്നു.

Latest Stories

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീഷാഫലം പ്രസിദ്ധീകരിച്ചു, തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്ന് മന്ത്രി

അല്ലു അര്‍ജുന്‍ സൂപ്പര്‍ ഹീറോയാകും! പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു; ഹൈദരാബാദില്‍ എത്തി അറ്റ്‌ലി

അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ