Ipl

പൂജാരയും റിസ്‌വാനും ഒരുമിച്ചുള്ള കൗണ്ടി കൂട്ടുകെട്ട് വൈറൽ, ബാബർ കോഹ്ലി ഒരുമിച്ചുള്ള മത്സരത്തിനായി ആരാധകർ

ഇന്ത്യക്കും പാകിസ്ഥാനും ക്രിക്കറ് വേദികളിൽ ഏറ്റുമുട്ടാൻ പറ്റുന്നത് ഐസിസി വേദികളിൽ മാത്രമാണ്. വിരാടിന് പാകിസ്താനിലും ബാബറിന് ഇന്ത്യയിലും പൊരുപാട് ആരധകരുണ്ട്. ഇപ്പോഴിതാ ഇരു രാജ്യത്തെയും ആരാധകർക്ക് ആഘോഷിക്കാൻ ഒരു ചിത്രം ലഭിച്ചിരിക്കുകയാണ്. പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനും മറുവശത്ത് പൂജാരയുമാണ് ചിത്രത്തിൽ ഉള്ളത് . ഇരുവരുടെയും കൗണ്ടി ക്രിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആരാധകർ ഏറ്റെടുക്കുക കൂടി ചെയ്തതോടെ ചിത്രം വൈറൽ ആയി. കൗണ്ടി ക്രിക്കറ്റിൽ സസെക്സിന്റെ താരങ്ങളാണ് ഇരുവരും.

മോശം ഫോമിനെത്തുടർന്ന് ഇന്ത്യൻ ടെസ്റ്റ് ടീം സ്ഥാനം നഷ്ടമായ പൂജാര കൗണ്ടി സീസണിൽ ഉജ്വല ഫോമിലായിരുന്നു . അരങ്ങേറ്റ സീസണിൽ, സസെക്സിനായി 5 ഇന്നിങ്സിൽ ഒരു ഡബിൾ സെഞ്ചറി അടക്കം 3 സെഞ്ചറികളാണ് പൂജാര ഇതുവരെ നേടിയത്. ഡർബിഷറിനെതിരായ മത്സരത്തിലായിരുന്നു ഇരട്ട സെഞ്ചറി. ഇന്നത്തെ മത്സരത്തിൽ സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്നതിനിടെയാണ് അഞ്ചാം നമ്പറിൽ റിസ്‌വാൻ എത്തുന്നത്.

“ശത്രുതക്കപ്പുറം ആണ് സൗഹൃദം ” എന്ന പേരിൽ ട്വീറ്റുകൾ വൈറൽ ആയി. ശത്രു രാജ്യത്തെ രണ്ട് താരങ്ങൾ ക്രീസിൽ നിൽക്കുന്ന ചിത്രത്തിന് ഒരുപാട് ആരാധകർ ഉണ്ടായി. റിസ്‌വാൻ ഇതുവരെ കൗണ്ടിയിൽ ഫോമിൽ എത്തിയിട്ടില്ല.

ബാബറും, കോഹ്‌ലിയും ഇതുപോലെ ഒരു ടീമിൽ കളിക്കുന്ന സ്വപ്നവും ആരാധകർ പങ്ക് വച്ചു. മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ഒരു തിരിച്ചുവരവിനാണ് പൂജാര ശ്രമിക്കുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍