ദക്ഷിണാഫ്രിക്കയ്ക്ക് താക്കീതുമായി ഇന്ത്യന്‍ താരം

ഇന്ത്യന്‍ ടീമിലെ ഏറ്റവും സൗമ്യനായ താരങ്ങളില്‍ ഒരാളായാണ് ചേതേശ്വര്‍ പൂജാരയെ വിലയിരുത്തുന്നത് എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് തൊട്ടുമുന്‍പായി ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ വെല്ലുവിളിച്ച് പൂജാര തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര പണ്ടത്തെപ്പോലെ അത്ര ശക്തമല്ലെന്നും, നേരെ മറിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗ് ശക്തമാണെന്നുമാണ് പൂജാരയുടെ അഭിപ്രായം. അതിനാല്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടുമെന്നാണ് പൂജാര പറയുന്നത്.

ഇതിഹാസ താരങ്ങളായ സ്മിത്തും, കല്ലിസും വിരമിച്ച ശേഷം ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരക്ക് പഴയ വീര്യം ഇല്ലെന്ന് പൂജാര പറയുന്നു. കൂടാതെ എബി ഡിവില്ലിയേഴ്‌സ് ടെസ്റ്റില്‍ സ്ഥിരത പുലര്‍ത്താത്തതും പ്രോട്ടീസിന് തിരിച്ചടിയാണ്. എന്നാല്‍ ഈ കാലയളവില്‍ ഇന്ത്യന്‍ ബൗളിങ്ങില്‍ വലിയമാറ്റം സഭവിച്ചുകഴിഞ്ഞു. ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ മികച്ച നിലവാരവും, ഫോമും പുലര്‍ത്തുന്നത് ദക്ഷിണാഫ്രിക്കക് വെല്ലുവിളിയാണ്.

കൂടാതെ ദക്ഷിണാഫ്രിക്കയില്‍ ആവശ്യത്തിന് മത്സര പരിചയമുള്ള താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഉള്ളത് ടീമിന് കരുത്താകും. 2013 ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ച ഒട്ടേറെ താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഇപ്പോഴും കളിക്കുന്നുണ്ട്. എന്നാല്‍ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഇന്ത്യയുടെ സ്ലിപ്പ് ഫീല്‍ഡിങ് ഏറെ മെച്ചപ്പെടേണ്ടതുണ്ടെന്നും പൂജാര ചൂണ്ടിക്കാട്ടുന്നു.. ശ്രീലങ്കയുമായി കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളില്‍ സ്ലിപ്പില്‍ ഇന്ത്യ ഒട്ടേറെ അവസരങ്ങള്‍ കളഞ്ഞുകുളിച്ചിരുന്നു.

മധ്യനിരയില്‍ അജിന്‍ക്യ രഹാനെയുടെ ഫോമില്ലായ്മ അത്രകാര്യമാക്കേണ്ട എന്നാണ് പൂജാരയുടെ അഭിപ്രായം. മികച്ച ടെക്‌നിക്കുള്ള രഹാനെ ഏതെങ്കിലും ഒരു മത്സരത്തില്‍ അമ്പതോ അതിലധികമോ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതോടെ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് പൂജാരയുടെ അഭിപ്രായം.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ