PSG

മെസിയെ നിലത്ത് കിടത്തി പി.എസ്.ജി; മഹാപ്രതിഭയെ അപമാനിച്ചെന്ന് ആരാധകര്‍

ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഫ്രീ കിക്ക് തടയാന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ ഗ്രൗണ്ടില്‍ കിടത്തിയ ഫ്രഞ്ച് ടീം പിഎസ്ജിയെ വിമര്‍ശിച്ച് ആരാധകരും ഫുട്‌ബോള്‍ വിദഗ്ധരും. മെസിയെ പോലൊരു മഹാപ്രതിഭയെ അപമാനിക്കുകയാണ് പിഎസ്ജി ചെയ്തതെന്ന് ഫുട്‌ബോള്‍ പണ്ഡിതര്‍ കുറ്റപ്പെടുത്തി.

മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കളിയുടെ അന്ത്യനിമിഷങ്ങളിലായിരുന്നു സംഭവം. കളത്തിന്റെ അപകടകരമായ പൊസിഷനില്‍ സിറ്റിക്ക് ഒരു ഫ്രീ കിക്ക് ലഭിച്ചു. കിക്കെടുക്കാന്‍ എത്തിയത് താരം റിയാദ് മെഹ്‌റസ്. ഫ്രീ കിക്ക് തടുക്കാന്‍ അണിനിരത്തിയ താരങ്ങളുടെ കാലുകള്‍ക്കിടയിലൂടെ നിലംപറ്റെയുള്ള ഷോട്ടിലൂടെ മെഹ്‌റസ് സ്‌കോര്‍ ചെയ്യുമെന്ന് ഭയന്ന പിഎസ്ജി മെസിയെ പ്രതിരോധ മതിലിന് പിന്നിലായി നിലത്തു കിടത്തുകയായിരുന്നു.

മെസിയുടെ മൂല്യത്തെ മതിക്കാത്ത പിഎസ്ജിയെ ഇംഗ്ലണ്ടിന്റെ മുന്‍ ഡിഫന്‍ഡര്‍ റിയോ ഫെര്‍ഡിനന്റ്, മുന്‍ മിഡ്ഫീല്‍ഡര്‍ ഓവന്‍ ഹാര്‍ഗ്രീവസ് എന്നിവര്‍ അടക്കമുള്ളവരാണ് വിമര്‍ശിച്ചത്. മത്സരത്തില്‍ സിറ്റിയെ പിഎസ്ജി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ഒരെണ്ണം മെസിയുടെ വകയായിരുന്നു.

Latest Stories

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം