പ്രീതി സിന്റയും ശില്‍പ്പാ ഷെട്ടിയും വന്നില്ല ; ഇത്തവണ ഐ.പി.എല്‍ ലേലം ഗ്‌ളാമര്‍ കുറയാതെ കാത്തത് മറ്റ് ചിലര്‍

ബോളിവുഡ് താരങ്ങളായ പ്രീതി സിന്റയും ശില്‍പ്പാഷെട്ടിയും ജൂഹിചൗളയുമെല്ലാം ഗ്‌ളാമര്‍ സൃഷ്ടിച്ചിരുന്ന ഐപിഎല്‍ വേദിയില്‍ ഇത്തവണ ശ്രദ്ധിക്കപ്പെട്ടത് രണ്ടാം നിരയിലെ താരങ്ങള്‍. പഞ്ചാബ് കിംഗ്‌സിന്റെ സഹ ഉടമ പ്രീതി സിന്റ ഇത്തവണ ലേലത്തില്‍ നിന്നും വിട്ടു നിന്നപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വന്നിരുന്ന ശില്‍പ്പാഷെട്ടിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി എത്തിയിരുന്ന ഷാരൂഖ് ഖാനും ജൂഹിചൗളയുമെല്ലാം ലേല ടേബിളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

എന്നാല്‍ ഇത്തവണ ലേല ടേബിളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു താരപുത്രി കാവ്യ മാരനായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനുവേണ്ടി ലേലം വിളിച്ചാണ് കാവ്യ മാരന്‍ താരമായത്. സ്റ്റാര്‍ കിഡ്‌സ് ആര്യന്‍ ഖാനും സുഹാന ഖാനും ഉള്‍പ്പെടെയുള്ളവര്‍ ലേലത്തിനെത്തിയെങ്കിലും സൂപ്പര്‍സ്റ്റാര്‍ കാവ്യയായിരുന്നു.പ്രമുഖ മാധ്യമ സ്ഥാപനമായ സണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കലാനിധി മാരന്റെ മകളാണു മുപ്പതുകാരിയായ കാവ്യ മാരന്‍. സണ്‍ മ്യൂസിക്, സണ്‍ ടിവി ചാനലുകളുടെ ചുമതല വഹിച്ചിരുന്ന കാവ്യ, ക്രിക്കറ്റിനോടുള്ള താല്‍പര്യം മൂലമാണ് സണ്‍ റൈസേഴ്‌സ് ടീമിന്റെ സിഇഒ സ്ഥാനത്തേക്കു വരുന്നത്. 2018 മുതല്‍ ഹൈദരാബാദിന്റെ എല്ലാ മത്സരങ്ങളിലും കാവ്യയും ഉണ്ടായിരുന്നു.

മുംബൈ ഇന്ത്യന്‍സിനായി ലേലത്തിനെത്തിയ നിതാ അംബാനിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. മാസ്‌ക്ക് വെച്ച് ലേലടേബിളില്‍ ഇരിക്കുന്ന നിതയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമയായ പ്രീതി സിന്റ സാന്നിദ്ധ്യം അറിയിച്ചത്. നിതാ അംബാനിയുടെ സുന്ദരമായ കണ്ണുകളെക്കുറിച്ചുള്ള പ്രീതി സിന്റയുടെ ട്വീറ്റിന് 900 ലൈക്കുകളാണ് ഉണ്ടായത്. അനേകരാണ് ഇതിന് പ്രതികരണവുമായി എത്തിയത്. കാവ്യ മാരനും നിതയ്ക്കും പിന്നാലെ ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും ലേലടേബിളിലെ ക്യാമറകളുടെ ഇഷ്ട വിഷയമായിരുന്നു. സുഹാനയും സൂപ്പര്‍താരത്തിന്റെ മകനായി ആര്യന്‍ ഖാനും കൊല്‍ക്കത്തയുടെ ടേബിളില്‍ ഉണ്ടായിരുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഷാരൂഖിന്റെ മക്കളായ സുഹാനയും ആര്യനും ഒരുമിച്ച് വേദിയില്‍ എത്തുന്നത്. സാധാരണ മെഗാലേലത്തിന് ത്തിയിരുന്നത് സൂപ്പര്‍താരം തന്നെയായിരുന്നെങ്കിലും ഇത്തവണ താരത്തിന് പകരമായിട്ടാണ് മകനും മകളും ഐപിഎല്ലിന്റെ ലേല വേദിയില്‍ എത്തിയത്. നടി ജൂഹിചൗളയ്ക്കും ഷാരൂഖ് ഖാനും ഒരുപോലെ പങ്കാളിത്തമുള്ള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌സ്. കോവിഡ് പ്രോട്ടോകോളെല്ലാം പാലിച്ച് മാസ്‌ക്ക ഒക്കെ ധരിച്ചാണ് ആര്യന്‍ഖാനും സുഹാനയും എത്തിയത്. ഇരുവരുടേയും താരപ്രഭയില്‍ ജൂഹിചൗളയുടെ മകള്‍ ജാന്‍വി മേത്തയ്ക്കും വേണ്ടത്ര ശ്രദ്ധകിട്ടാതെ പോയി.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു