Ipl

എല്ലാ മത്സരങ്ങളും ഞാൻ കളിക്കുമെന്ന് അവർ തന്ന ഉറപ്പായിരുന്നു എന്റെ ബലം, വെളിപ്പെടുത്തലുമായി പവൽ

റോവ്‌മാൻ പവലിന്റെ പവർ ഹിറ്റിംഗ് കഴിവുകളിൽ നിന്ന് പ്രയോജനം നേടാനുള്ള ഡൽഹിയുടെ കാത്തിരിപ്പ് ഒടുവിൽ വ്യാഴാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ പൂർണമായി യാഥാർത്ഥ്യമായിരുന്നു . രാജസ്ഥാൻ റോയൽസിന് എതിരെയുള്ള പോരാട്ടത്തിൽ അവസാനം പരാജയപ്പെട്ടെങ്കിലും പവൽ ശരിക്കും വിറപ്പിച്ചാണ് കീഴടങ്ങിയത്. ഇപ്പോഴിതാ ഫിനിഷർ എന്ന നിലയിൽ ടീമിനെ കരക്കടുപ്പിക്കാനും താരത്തിന് സാധിച്ചിരിക്കുന്നു.

സീസണിന്റെ ആദ്യ പകുതിയിൽ വെടിക്കെട്ട് ബാറ്റ്സ്മാന്റെ പ്രകടനം ഡൽഹിക്ക് ഗുണം ചെയ്തിരുന്നില്ല. താരത്തെ ടീമിൽ നിന്നും ഒഴിവാക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ നിറയുന്നതിനിടെയാണ് മികച്ച പ്രകടങ്ങളോടെ രണ്ടാം പകുതിയിൽ താരം താഹിരിച്ചുവന്നിരിക്കുന്നത്. പ്രതിസന്ധി സമയത്താണ് യഥാർത്ഥ നായകന്മാർ ഉദയം ചെയ്യുന്നത് എന്ന് പറയുന്നത് പോലെയാണ് കഴിഞ്ഞ ദിവസത്തെ കളിയിൽ ടീം തോൽവി ഉറപ്പിച്ച സമയത്ത് റോവ്‌മാൻ തൻറെ മികവ് കാണിക്കുന്നത്.

” ഡൽഹി ടീം എന്നിൽ അർപ്പിച്ച വിശ്വാസത്തിന് തിരികെ നൽകേണ്ട സമയമായിരുന്നു. ഫിനിഷർ എന്ന നിലയിൽ നീ എല്ലാ മത്സരത്തിലും ടീമിലും ഉണ്ടാകുമെന്ന് വാക്ക് എനിക്ക് ആത്മവിശ്വാസം നൽകി. തുടക്കം ഫോമിൽ അല്ലെങ്കിൽ പോലും തിരിച്ചുവരാൻ സാധിക്കുമെന്ന് ഉറപ്പായിരുന്നു. കൊൽക്കത്ത അവരുടെ പ്രധാന താരങ്ങളുടെ ഓവറുകൾ നേരത്തെ തന്നെ തീർത്തതിനാൽ പാർട്ട് ടൈം താരങ്ങളെ ആശ്രയിക്കുമെന്നും അവരെ അറ്റാക്ക് ചെയ്യാൻ പറ്റുമെന്നും കണക്കുകൂട്ടി, എന്തയാലും കാര്യങ്ങൾ ഉദ്ദേശിച്ച പോലെ നടന്നു.”

” ലീഗ് അതിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു. ജയവും തോൽവിയും ഒക്കെയായി സമ്മിശ്ര പ്രകടനമാണ് ഞങ്ങൾ നടത്തിയത്. ഇപ്പോൾ ശരിയായ ട്രാക്കിൽ എത്തിയിരിക്കുന്നു. വിജയം തുടരാൻ ശ്രമിക്കും.

നാളെ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സാണ് ഡൽഹിയുടെ എതിരാളികൾ

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ