അമിത ജോലിഭാരം ഇന്ത്യന്‍ താരങ്ങളെ തളര്‍ത്തുന്നു; തുറന്നടിച്ച് റിക്കി പോണ്ടിംഗ്

അമിത ജോലിഭാരം ഇന്ത്യന്‍ താരങ്ങളെ ശരിക്കും തളര്‍ത്തിയിട്ടുണ്ടെന്ന് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ടി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീമിന് പ്രതീക്ഷകളേറെയായിരുന്നെങ്കിലും തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണം പ്രതികൂലമായി ബാധിച്ചെന്നും ബയോ ബബിള്‍ മാനസികമായും ശാരീരികമായും താരങ്ങളെ തളര്‍ത്തിയെന്നും പോണ്ടിംഗ് ചൂണ്ടിക്കാട്ടി.

‘അവര്‍ തളര്‍ന്നിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. തുടര്‍ച്ചയായ യാത്രകളും ബയോ ബബിള്‍ ജീവിതവും അവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ലോകം ലോക്ഡൗണില്‍ ആയിരുന്നപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ കളിച്ചിരുന്നു. ഐപിഎല്ലിലെ ആദ്യ പാദത്തിന് ശേഷം അവര്‍ ഇംഗ്ലണ്ടിലെ ബയോബബിളിലേക്കെത്തി. പിന്നീട് യുഎഇയിലെ ബബിളില്‍ ഐപിഎല്‍ രണ്ടാംപാദം കളിച്ചു. പിന്നീട് നേരെ ലോകക പ്പിലേക്ക്. ലോക കപ്പിന് ശേഷം രണ്ട് ദിവസത്തിന് ശേഷമിതാ ന്യൂസിലാന്റ് പരമ്പരയും ആരംഭിച്ചു’ പോണ്ടിംഗ് പറഞ്ഞു.

Rohit Sharma, Virat Kohli Or KL Rahul Can't Be Pushed Out Despite  Fast-emerging Talents: Ricky Ponting | The Anand Market

ബയോ ബബിളില്‍ കഴിഞ്ഞത് മാനസികമായും ശാരീരികമായും താരങ്ങളെ തളര്‍ത്തിെയന്ന് ടൂര്‍ണമെന്റിനിടെ ജസ്പ്രീത് ബുംറ തുറന്ന് പറഞ്ഞിരുന്നു. ഇത് തന്നെയാണ് ഇപ്പോള്‍ പോണ്ടിംഗും ആവര്‍ത്തിച്ചിരിക്കുന്നത്. ടി20 ലോക കപ്പില്‍ ന്യൂസിലാന്റിനോടും പാകിസ്ഥാനോടും തോറ്റ് ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ