ടീമില്‍ തിരിച്ച് എടുക്കണം, പരസ്യ അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ താരം

ഇന്ത്യന്‍ ടീമിലേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ജയദേവ് ഉനദ്കട്ട്. ട്വിറ്ററിലൂടെയാണ് ഉനദ്കട്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. ടെസ്റ്റില്‍ തനിക്ക് ഒരവസരം കൂടി തരണമെന്നാണ് താരത്തിന്റെ അഭ്യര്‍ത്ഥന.

‘പ്രിയപ്പെട്ട റെഡ് ബോള്‍, ദയവായി എനിക്ക് ഒരു അവസരം കൂടി തരൂ. ഞാന്‍ നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കും, എന്റെ വാഗ്ദാനമാണ്’. ഉനദ്കട്ട് ട്വീറ്ററില്‍ കുറിച്ചു.

ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് മത്സരം മാത്രം കളിച്ചിട്ടുള്ള താരമാണ് ഉനദ്കട്ട്. 2010ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഉനദ്കട്ടിന് തന്റെ കരിയറിലെ ഏക ടെസ്റ്റ് മത്സരം കളിച്ചത്. എന്നാല്‍ പിന്നീടൊരിക്കലും താരത്തെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനമല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡാണ് താരത്തിനുള്ളത്. 2019ല്‍ നടന്ന നടന്ന രഞ്ജി ട്രോഫിയില്‍ ജയദേവ് ഉനദ്കട്ട് സൗരാഷ്ട്രയ്ക്ക് വേണ്ടി മികച്ച ബോളിംഗ് നടത്തുക മാത്രമല്ല, അവരെ മികച്ച രീതിയില്‍ നയിക്കുകയും ചെയ്തിരുന്നു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി