ഏകദിന ലോകകപ്പ്: ഫൈനലൊന്നും വേണ്ട, കപ്പ് അവര്‍ക്ക് കൊടുത്തേക്കൂ; തുറന്നടിച്ച് ഹോഗ്

ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ഉറപ്പിച്ചെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. ഇന്ത്യ ടൂര്‍ണമെന്റിലെ ശക്തരായ ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചതോടെയാണ് ഹോഗ് ഇക്കാര്യം വ്യക്തമാക്കിയത്.

ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ചതോടെ ഇന്ത്യക്ക് ഇനി എതിരാളികളില്ല. ഇനി ഫൈനല്‍ ആവശ്യമില്ലെന്ന് തോന്നുന്നു, ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തിയാല്‍ മതി. ഇന്ത്യ അത്രയ്ക്ക് അത്യുജ്ജലമായിരുന്നു- ഹോഗ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 83 റണ്‍സിന് ഓള്‍ ഔട്ടായി. 243 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 33 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ മിന്നും ബോളിങ്ങാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

ഏകദിനത്തിലെ 49ാം സെഞ്ചുറി നേടി സച്ചിന്റെ ലോകറെക്കോര്‍ഡിനൊപ്പമെത്തിയ വിരാട് കോഹ്‌ലിയാണ് ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 326 റണ്‍സിലേക്ക് നയിച്ചത്. ജയത്തോടെ ഇന്ത്യ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം