ഏകദിന ലോകകപ്പ്: ഇന്ത്യയുടെ അഞ്ച് പേരെ ഞാന്‍ പുറത്താക്കും; വെല്ലുവിളി നടത്തി ഷഹീന്‍

ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന വമ്പന്‍ പോരാട്ടത്തിനു മുമ്പ് ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പുമായി പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ താന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുമെന്ന് താരം വെല്ലുവിളിച്ചു.

നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തി തിരിച്ചുപോവുന്നതിനിടെയായിരുന്നു ഇന്ത്യന്‍ ടീമിനു ഷഹീന്റെ മുന്നറിയിപ്പ്. ഗ്രൗണ്ടു പുറത്തു നില്‍ക്കുകയായിരുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ ഷഹീനോടു ഒരു സെല്‍ഫിക്കായി അഭ്യര്‍ഥിക്കുകയായിരുന്നു. തീര്‍ച്ചയായും സെല്‍ഫിയെടുക്കാം, പക്ഷെ ഇന്ത്യക്കെതിരേ അഞ്ചു വിക്കറ്റുകളെടുത്ത ശേഷമാവാമെന്നായിരുന്നു ഷഹീന്റെ മറുപടി.

ശനിയാഴ്ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനായി ഇരുടീമിന്റെയും താരങ്ങള്‍ അഹമ്മദാബാദിലെത്തി. ഇരുടീമുകളും മൂന്നാം ജയം മുന്നില്‍ കണ്ടാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ വ്യത്യസ്തമായ ടീം കോമ്പിനേഷനുകളായിരുന്നു പരീക്ഷിച്ചത്. ചെപ്പോക്കിലെ ആദ്യ കളില്‍ സ്പിന്‍ ബോളിംഗിനു മുന്‍തൂക്കം നല്‍കിയാണ് ഇന്ത്യയിറങ്ങിയത്. എന്നാല്‍ അഫ്ഗാനെതിരേ പേസ് ബോളിംഗിനു പ്രാധാന്യമുള്ളതായിരുന്നു ഇന്ത്യന്‍ ഇലവന്‍.

പാകിസ്ഥാനെതിരേ ഇന്ത്യ വീണ്ടും പ്ലെയിംഗ് ഇലവനില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ്. യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ മടങ്ങിവരവിനു വേണ്ടിയാണ് ഇന്ത്യ കാത്തിരിക്കുന്നത്.

Latest Stories

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍