ഏകദിന ലോകകപ്പ്: അയാൾ ഇന്ന് കളിച്ചത് ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സ്, ഗ്ലെൻ മാക്സ്വെൽ നിങ്ങൾ ഒരു പോരാളിയാണ്; അഫ്ഗാനെ ഒറ്റക്ക് തകർത്ത മാന്ത്രിക മികവ്

ഗ്ലെൻ മാക്സ്വെൽ- ഈ ലോകകപ്പ് അവസാനിച്ച് കഴിയുമ്പോൾ ആരാധകർ വളരെ ശാന്തതയോടെ ഓസ്ട്രേലിയ – അഫ്ഗാനിസ്ഥൻ മത്സരത്തിന്റെ ഹൈലൈറ്റ്സ് കാണണം. അവിടെ എല്ലാം നഷ്ടപ്പെട്ട് ഞെട്ടിക്കുന്ന കൂറ്റൻ തോൽവിയെ മുന്നിൽ കണ്ട ഓസ്‌ട്രേലിയൻ പടയെ ഗ്ലെൻ മാക്സ്വെൽ എന്ന പോരാളി താങ്ങി നിർത്തി ഇന്നിംഗ്സ് ഒന്ന് കാണണം. അപ്പോൾ ക്രിക്കറ് പ്രേമികൾക്ക് ഒരു തിരിച്ചറിവ് കിട്ടും അവർ കണ്ടത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയിരുന്നെന്ന്. ഒരുപക്ഷെ ഗ്ലെൻ മാക്സ്വെൽ എന്ന താരത്തിന് അല്ലാതെ മറ്റൊരാൾക്കും ഇത്തരത്തിൽ ഒരു ഇന്നിംഗ്സ് കളിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാം. 128 പന്തിൽ 201 റൺ നേടി അയാൾ കളിച്ച ഇന്നിംഗ്‌സിനെ ഏത് വാക്കുകൾ കൊണ്ടാണ് വിശേഷിപ്പിക്കാൻ പറ്റുക

98 റൺസ് മാത്രം എടുത്ത് 7 വിക്കറ്റുകൾ നഷ്‌ടമായ ഒരു ടീം ഇത്തരത്തിൽ ഒരു കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ എത്ര റൺസിന് തോറ്റെന്ന് ആയിരിക്കും എല്ലാവരും ചോദിക്കുക. എന്നാൽ ഗ്ലെൻ മാക്സ്വെൽ എന്ന താരത്തിന്റെ ഇന്നിങ്സ് ക്രിക്കറ്റ് പ്രേമികളുടെ കണ്ണ് തുറപ്പിക്കുന്ന ഒന്നായിരുന്നു. താൻ ക്രീസിൽ തുടരുന്നത് വരെ ഒന്നും അവസാനിപ്പിച്ചിട്ടില്ല എന്നയാൾ ലോകത്തിന് കാണിച്ചുകൊടുത്തു. ഈ ലോകകപ്പിൽ അത്ര നല്ല ഫോമിൽ അല്ലാതിരുന്ന താരം ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ അത് കാണിച്ചുകൊടുക്കുന്ന രീതിയിലാണ് അയാൾ കളിച്ചത്.

അഫ്ഗാനിസ്താൻ ഒരുപക്ഷെ അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ക്രിക്കറ്റ് ആയിരുന്നു ഓസ്‌ട്രേലിയയുടെ 7 വിക്കറ്റ് പോകുന്നത് വരെ കാഴ്ചവെച്ചത്. അവർ ഫീൽഡിൽ നല്ല രീതിയിൽ ഉത്സാഹിച്ചു, ബൗണ്ടറികൾ തടഞ്ഞു, അങ്ങനെ വേണ്ടതെല്ലാം ചെയ്തു. എന്നാൽ നൂർ അഹമ്മദിന്റെ ഒരു ഓവറിൽ അവർ വലിയ തെറ്റ് ചെയ്തു. അതുവരെ ഭേദപ്പെട്ട രീതിയിൽ മാത്രം കളിച്ചിരുന്ന മാക്സിയുടെ ക്യാച്ച് മുജീബ് വിട്ടുകളഞ്ഞു . അവിടെ അഫ്ഗാൻ സ്വപ്നത്തിൽ പോലും ഓർത്തില്ല അത് തിരിഞ്ഞ് കടിക്കുമെന്ന്.

പിന്നെ കണ്ടത് ജീവൻ തിരിച്ചുകിട്ടിയ ഒരു മനുഷ്യന്റെ സന്തോഷമാണ്. അയാൾ ഭ്രാന്ത് കയറിയ പോലെ ഉള്ള ആവേശത്തിൽ കാണിച്ചുകൂട്ടിയത് എന്തൊക്കെയാണെന്ന് ആർക്കും തന്നെ ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങളാണ്. സിക്സുകളും ഫോറുകളും മാത്രം ഒഴുകിയ ആ ബാറ്റ് വല്ലപ്പോഴും മാത്രമാണ് വിശ്രമിച്ചത്. സിംഗിളുകളും ഡബിളുകളും തുടക്കത്തിൽ ഉണ്ടായിരുന്നു എങ്കിലും അവസാനം അതും കുറഞ്ഞു. കാലിന് ഇതിനിടയിൽ പരിക്കുപറ്റിയതിനാൽ ഓട്ടം നിർത്തിയ താരം പിന്നെ ബൗണ്ടറികളിലൂടെ മാത്രം റൺ നേടി. അതും പല  രീതികളിൽ. ഇരുന്നും, കിടന്നും , നിന്നും എല്ലാം. ആദ്യം കാണിച്ച ആവേശം അഫ്ഗാനിസ്ഥാന് നഷ്ടപ്പെടുകയും ചെയ്തതോടെ കാര്യങ്ങൾ ഒറ്റക്ക് അയാൾ ഓസ്‌ട്രേലിയക്ക് അനുകൂലമാക്കി മാറ്റി. കമ്മിൻസ് എന്ന താരത്തെയും ഇവിടെ സ്മരിക്കണം, അയാൾ കൊടുത്ത പിന്തുണ അത്ര മികച്ചത് ആയിരുന്നു. 68 പന്തിൽ 12 റൺ നേടി അയാൾ കളിച്ചത് സാഹചര്യത്തിന് ആവശ്യമായ പ്രകടനം ആയിരുന്നു

എന്തായാലും ഈ താരത്തെയും കളി ഒറ്റക്ക് തന്റെ പക്കൽ ആക്കാൻ ശ്രമിക്കുന്ന മികവിനെയും പൂർണമായി അംഗീകരിച്ചുകൊണ്ട് പറയാം- ഇതുപോലെ ഒന്ന് ഇപ്പോഴും കാണാൻ സാധിക്കില്ല,അയാൾക്ക് മാത്രം സാധിക്കുന്ന ഒരു സ്പെഷ്യൽ വിരുന്ന്

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ