ഏകദിന ലോകകപ്പ്: അഫ്ഗാനെ നേരിടാനൊരുങ്ങുന്ന കിവീസിന് അപ്രതീക്ഷിത തിരിച്ചടി

ഏകദിന ലോകകപ്പില്‍ ഇന്ന് നാലാം മത്സരത്തിനിറങ്ങുന്ന ന്യൂസിലാന്‍ഡിന് നിരാശ വാര്‍ത്ത. അഫ്ഗാനിസ്ഥാനെതിരായ ഇന്നത്തെ പോരാട്ടത്തില്‍ നായകന്‍ കെയിന്‍ വില്യംസണിന്റെ സേവനം ടീമിന് ലഭ്യമാകില്ല. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിനിടെയേറ്റ പരിക്കാണ് വില്യംസണിന് തിരിച്ചടിയായത്.

മത്സരത്തില്‍ ഏറെകുറെ ന്യൂസിലന്‍ഡ് വിജയം ഉറപ്പിച്ച ഘട്ടത്തില്‍ റണ്‍സിനായി ഓടുന്നതിനിടെ ബംഗ്ലാദേശ് താരത്തിന്റെ ത്രോ വിരലില്‍ കൊണ്ടാണ് വില്യംസണ് പരിക്ക് പറ്റിയത്. ഇതിന് പിന്നാലെ താരം ക്രീസില്‍ നിന്നും മടങ്ങുകയും ചെയ്തിരുന്നു.

നേരത്തെ ഈ വര്‍ഷത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കെയ്ന്‍ വില്യംസണ് പരിക്കേറ്റിരുന്നു. പിന്നീട് നിരവധി പരമ്പരകള്‍ താരത്തിന് നഷ്ടപെട്ടിരുന്നു. ഒടുവില്‍ ഏകദിന കപ്പിലെ സന്നാഹ മത്സരത്തോടെയാണ് പ്രൊഫഷനല്‍ ക്രിക്കറ്റില്‍ വില്യംസണ്‍ തിരിച്ചുവരവ് അറിയിച്ചത്.

മൂന്ന് കളിയും മൂന്നും വിജയിച്ച് ഇന്ത്യക്ക് പിന്നില്‍ രണ്ടാമതുള്ള കിവീസിന് അഫ്ഗാനെതിരായി ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും. എന്നാല്‍, ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയെത്തുന്ന അഫ്ഗാനിസ്താനെതിരെ കിവീസിന് ജയം എളുപ്പമാവില്ല.

Latest Stories

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി