ഇപ്പോള്‍ അണ്‍സോള്‍ഡ്, ചെന്നൈയ്ക്ക് പോലും വേണ്ട ; നാലു വര്‍ഷം മുമ്പത്തെ റെയ്‌നയുടെ വില കേട്ടാല്‍ ഞെട്ടും...!!

ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഒരു താരലേലം കൂടി പൂര്‍ത്തിയായി ടീമുകള്‍ സജ്ജമാകുമ്പോള്‍ ആരാധകരെ ഞെട്ടിച്ചത് പ്രതീക്ഷയോടെ കാത്തിരുന്ന ചില വമ്പന്‍ താരങ്ങളെ ഒരു ടീമും വാങ്ങാന്‍ കൂട്ടാക്കാതിരുന്നത്. ലേലത്തില്‍ ആരും വാങ്ങാതെ പോയ ആ 76 പേരില്‍ സുരേഷ് റെയ്‌നയും സ്റ്റീവ് സ്മിത്തും ഇശാന്ത് ശര്‍മയും ആരോണ്‍ ഫിഞ്ചുമടക്കം വലിയൊരു താരനിര തന്നെയുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വമ്പന്‍ റെക്കോഡുള്ള താരമാണ് സുരേഷ് റെയ്‌നയെ 2011 ല്‍ 11 കോടിയ്ക്കായിരുന്നു ചെന്നൈ നിലനിര്‍ത്തിയത്. 2019 ഐപിഎല്ലില്‍ 5000 റണ്‍സ് തികച്ചു ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി. 2020 സീസണില്‍ വ്യക്തിഗത കാരണം പറഞ്ഞ് മാറി നിന്നെങ്കിലും തൊട്ടടുത്ത വര്‍ഷം ഐപിഎല്ലില്‍ 200 കളികള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമായി. ധോണി, രോഹിത്ശര്‍മ്മ, ദിനേശ് കാര്‍ത്തിക്ക് എന്നവിര്‍ക്കൊപ്പമാണ് റെയ്‌ന ഈ റെക്കോഡ് പങ്കുവെച്ചത്. റെയ്‌നയാണ് ഏറ്റവും കുടുതല്‍ ക്യാച്ച് എടുത്തിട്ടുള്ള താരവും. 102 ക്യാച്ചുകളാണ് താരം എടുത്തിട്ടുള്ളത്. ഐപിഎല്ലില്‍ 100 സിക്‌സറുകള്‍ പറത്തിയ രണ്ടാമത്തെ താരമായി വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് പിന്നിലും നില്‍ക്കുന്നു.

ഇത്തവണ താരത്തിന്റെ അടിസ്ഥാനവില രണ്ടുകോടിയായിരുന്നിട്ടും വാങ്ങാന്‍ ആരും എത്തിയില്ല. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ആരം വാങ്ങാന്‍ എത്താതിരുന്ന മറ്റൊരു വമ്പന്‍. രണ്ടു കോടിയായിരുന്നു സ്റ്റീവ് സ്മിത്തിന്റെയും അടിസ്ഥാന വില. പക്ഷേ താരത്തെ വാങ്ങാന്‍ ആരുമെത്തിയില്ല. 2018 മുതല്‍ രാജസ്ഥാന്‍ ടീമിനൊപ്പം കളിക്കുന്ന താരത്തിന്റെ കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനമായിരുന്നു ഇത്തവണ താരത്തില്‍ ആരുടേയും ശ്രദ്ധ പതിയാതെ പോകാന്‍ കാരണമായത്.

സ്മിത്തിനൊപ്പം നാട്ടുകാരനും സഹതാരവുമായി ആരോണ്‍ ഫിഞ്ചിനും ആവശ്യക്കാര്‍ ഉണ്ടായില്ല. രണ്ടുകോടിയായിരുന്നു അടിസ്ഥാന വില. അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിലെ അനേകം റെക്കോഡുകളുടെ ഉടമയായ ഫിഞ്ചിനെ എടുക്കാന്‍ ആരും വരാതിരുന്നത് ഏറെ കൗതുകകരമായിരുന്നു. ട്വന്റി20 യില്‍ രണ്ടോ മൂന്നോ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ പേരിലുള്ള താരമാണ് ഫിഞ്ച്. 2018 ല്‍ സിംബാബ്‌വേയ്ക്ക് എതിരേ 172 റണ്‍സ് അടിച്ചുകൂട്ടി ട്വന്റി20 യിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറിന് ഉടമയായിരുന്നു. 2013 ല്‍ ഇംഗ്‌ളണ്ടിനെതിരേ നേടിയ 156 ആയിരുന്നു തിരുത്തിയത്. രണ്ടുകോടി അടിസ്ഥാന വിലയിട്ട ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെയും ഐപിഎല്‍ ലേലത്തില്‍ ഇത്തവണ ആരും തേടി വന്നില്ല്

ആദില്‍ റഷീദ്- അടിസ്ഥാന വില 2 കോടി ഇംറാന്‍ താഹിര്‍- അടിസ്ഥാന വില-2 കോടി ആദം സാംബ- അടിസ്ഥാന വില- 2 കോടി ചേതേശ്വര്‍ പൂജാര- അടിസ്ഥാന വില- 50 ലക്ഷം തബ്രീസ് ഷംസി- അടിസ്ഥാന വില- 1 കോടി ഇശാന്ത് ശര്‍മ- അടിസ്ഥാന വില – 1.5 കോടി ഇയാന്‍ മോര്‍ഗന്‍- അടിസ്ഥാന വില – 1.5 കോടി, മാര്‍നസ് ലെബുഷാനേ – ഒന്നരക്കോടി, ഡേവിഡ് മലാന്‍- അടിസ്ഥാന വില – 1.5 കോടി മാര്‍ട്ടിന്‍ ഗുപ്റ്റില്‍- അടിസ്ഥാന വില- 75 ലക്ഷം ഷെല്‍ഡണ്‍ കോര്‍ട്രെല്‍- അടിസ്ഥാന വില- 75 ലക്ഷം ഇവരൊന്നും വിറ്റുപോയില്ല.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു