പന്തിനെ കൊണ്ട് ഒന്നും ഇന്ത്യയെ നയിക്കാൻ പറ്റില്ല '; ഗെയിം പ്ലാനിനെ വിമര്‍ശിച്ച് സ്മിത്ത്

നിര്‍ണായക ഘട്ടത്തില്‍ ദിനേശ് കാര്‍ത്തിക്കിനെ നേരത്തെ ബാറ്റിംഗിന് ഇറക്കാത്ത നായകന്‍ റിഷഭ് പന്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും കമന്റേറ്ററുമായ ഗ്രെയിം സ്മിത്ത്. കാര്‍ത്തിക്കിനെ ഇറക്കാന്‍ വൈകിയതിനെ ശുദ്ധ അസംബന്ധമെന്നാണ് സ്മിത്ത് വിമര്‍ശിച്ചത്.

‘എനിക്കിതു മനസ്സിലാകുന്നില്ല. ഇന്ത്യയിലെത്തന്നെ ഏറ്റവും പരിചയസമ്പന്നനായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണു ദിനേഷ് കാര്‍ത്തിക്. ഐപിഎല്‍ വിട്ടേക്ക്. ഇന്ത്യയ്ക്കു വേണ്ടിത്തന്നെ എത്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണു കാര്‍ത്തിക്. കാര്‍ത്തിക്കിനു മുന്‍പ് അക്ഷറിനെ ബാറ്റിംഗിന് ഇറക്കുന്നത് ശുദ്ധ അസംബന്ധം എന്നല്ലാതെ എന്തു പറയാനാണ്’ സ്മിത്ത് പറഞ്ഞു.

രണ്ടാം ട്വന്റി 20 മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം സന്ദര്‍ശകര്‍ വെറും 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 46 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്ത് തകര്‍ത്തടിച്ച ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് നേതൃത്വം നല്‍കിയത്.

40 റണ്‍സെടുത്ത ശ്രേയസ് അയ്യരായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദിനേശ് കാര്‍ത്തിക് 21 പന്തില്‍ പുറത്താകാതെ 30 റണ്‍സെടുത്തു. കാര്‍ത്തിക്കിന്റെ ഈ പ്രകടനമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. കാര്‍ത്തിക്കിന് മുന്നേ ഇറങ്ങിയ അക്സറിന്  11 ബോളില്‍ 10 റണ്‍സാണ് നേടാനായത്.

മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിനു മുന്‍പേ അക്‌സര്‍ പട്ടേലിനെ ബാറ്റിംഗിന് ഇറക്കാനുള്ള പന്തിന്റെ തീരുമാനം ശുദ്ധ മണ്ടത്തരമായി പോയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത