കഴിഞ്ഞ ഐപിഎല്ലില്‍ കളിക്കാതിരുന്നത് വലിയ തിരിച്ചടിയായി ; ഐപിഎല്ലില്‍ അണ്‍സോള്‍ഡായി പോയ ഓസീസ് താരങ്ങള്‍

മെഗാലേലത്തില്‍ ഒരു ടീമും മുമ്പോട്ട് വരാതിരുന്നതിനെ തുടര്‍ന്ന അണ്‍സോള്‍ഡായ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കെയ്ന്‍ റിചാര്‍ഡ്‌സണും ആദം സാംപയ്ക്കും കഴിഞ്ഞ ഐപിഎല്ലില്‍ കളിക്കാതിരുന്നതില്‍ ഖേദം. ഇത്തവണ തങ്ങള്‍ക്കായി ഒരു ഫ്രാഞ്ചൈസിയും വരാതിരുന്നതിന് കാരണമായി ഇവര്‍ കരുതുന്നത് കഴിഞ്ഞ സീസണിലെ അഭാവമായിരിക്കാമെന്നാണ്.

കെയ്ന്‍ റിച്ചാര്‍ഡ്‌സണെയും ആദം സാംപയേയും കഴിഞ്ഞതവണ വന്‍തുക മുടക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ടീമിലെടുത്തിരുന്നു. എന്നാല്‍ ഇരുവരും ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ആയിരുന്നതിനാല്‍ പി്ന്മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ കളിക്കാതിരുന്നതാകാം ഇത്തവണ അണ്‍സോള്‍ഡാകാന്‍ കാരണമെന്നാണ് താരം പറയുന്നത്.

2020 ലും ഐപിഎല്ലില്‍ റിച്ചാര്‍ഡ്‌സണ്‍ കളിച്ചിരുന്നില്ല. കുഞ്ഞുണ്ടാകാന്‍ പോകുന്ന സാഹചര്യം മുന്‍ നിര്‍ത്തിയായിരുന്നു താരം വിട്ടു നിന്നത്. തുടര്‍ച്ചയായി രണ്ടു തവണ വിട്ടുനിന്നതാകാം തനിക്ക് തിരിച്ചടിയയാതെന്നും പറഞ്ഞു.  എന്നാല്‍ സാംപ ലേലത്തില്‍ അണ്‍സോള്‍ഡായത് റിച്ചാര്‍ഡ്‌സണെ അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന ട്വന്റി20 ലോകകപ്പില്‍ വലിയ റണ്‍നേട്ടം ഉണ്ടാക്കിയ താരമായിരുന്നു സാംപയ്ക്കായി ആരും വന്നില്ല.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്