'എല്ലാവരും രവീന്ദ്ര ജഡേജയല്ല': മായന്തി ലാംഗറുടെ രസകരമായ പരാമർശം സഞ്ജയ് മഞ്ജരേക്കറിന്റെ വായടപ്പിച്ചു; വീഡിയോ

2022 ഏഷ്യാ കപ്പിൽ ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം ഗെയിം പ്രേമികൾക്ക് മികച്ച എന്റർടൈന്റ്‌മെന്റ് നൽകി. എന്നിരുന്നാലും, സ്ലോ ഓവർ നിരക്ക് നിലനിർത്തിയതിന് ഇരു ടീമുകൾക്കും വില നൽകേണ്ടിവന്നു. ദ

നിശ്ചിത സമയത്തിനുള്ളിൽ തങ്ങളുടെ അവസാന ഓവറുകളിലെ ആദ്യ പന്ത് എറിയുന്നതിൽ ഇന്ത്യയും പാകിസ്ഥാനും പരാജയപ്പെട്ടു. തൽഫലമായി, ഒരു അധിക ഫീൽഡറെ സർക്കിളിനുള്ളിൽ കൊണ്ടുവരാൻ നിർദ്ദേശിച്ചതിനാൽ ഇരു ടീമുകൾക്കും പിഴ ചുമത്തി. ഇന്ത്യ 2 ഓവർ ഇത്തരത്തിൽ ഒരു അധിക ഫീൽഡർ ഇല്ലാതെ എറിഞ്ഞപ്പോൾ , പാകിസ്ഥാൻ അവരുടെ അവസാന മൂന്ന് ഓവറുകൾ ഫീൽഡ് നിയന്ത്രണങ്ങളോടെ എറിഞ്ഞു.

ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ പോരാട്ടത്തിന് കമന്ററി ചുമതലയിലുണ്ടായിരുന്ന മുൻ ക്രിക്കറ്റ് താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും സ്കോട്ട് സ്‌റ്റൈറിസും തമ്മിലുള്ള ചർച്ചാ വിഷയങ്ങളിലൊന്നായിരുന്നു സ്ലോ ഓവർ റേറ്റിന്റെ കാര്യം.

സ്റ്റൈറിസ് പറഞ്ഞു, “പല സ്പിന്നർമാരും ഡെത്ത് ഓവറുകളിൽ പന്തെറിയാൻ ഇഷ്ടപ്പെടുന്നില്ലെന്ന് നമ്മൾ കാണുന്നു . മഹാനായ റാഷിദ് ഖാൻ പോലും ഇതിന്റെ വലിയ ആരാധകനല്ല. ഇപ്പോൾ നിങ്ങൾക്ക് സംരക്ഷിക്കാൻ ഒരു കുറവ് ഫീൽഡർ ഉണ്ടെങ്കിൽ, അവൻ പ്രത്യേകിച്ച് പന്തെറിയുന്ന ലൈനുകളിൽ നിങ്ങളുടെ മുഴുവൻ തന്ത്രവും മാറ്റണം. ഇരുവശത്തും ഫീൽഡർമാർ ഉണ്ടാകുന്നതിനുപകരം ടീമുകൾ അതിർത്തിയുടെ ഒരു വശം സംരക്ഷിക്കേണ്ടതുണ്ട്. ”

വളരെ പെട്ടെന്നുള്ള ഒരു നിർദ്ദേശവും വളരെ ലളിതമായ തന്ത്രവും എന്ന്പറഞ്ഞ് മഞ്ജരേക്കർ കൂട്ടിച്ചേർത്തു. “നിങ്ങളുടെ ഓവർ വേഗത്തിൽ എറിയുക.”

ഷോയുടെ അവതാരകയായ മയന്തി ലാംഗർ, മഞ്ജരേക്കറിനെ ഒന്ന് തടഞ്ഞ് രസകരമായ ഒരു പരാമർശം നടത്തി, “സഞ്ജയ്, എല്ലാവരും രവീന്ദ്ര ജഡേജയല്ല. എനിക്കത് പറയേണ്ടതായി വന്നു സഞ്ജയ്.”

2019 ലോകകപ്പിൽ ശ്രദ്ധനേടിയ മഞ്ജരേക്കറും രവീന്ദ്ര ജഡേജയും തമ്മിലുള്ള തർക്കത്തെക്കുറിച്ച് ആരാധകർക്ക് നന്നായി അറിയാം. ഓൾറൗണ്ടറെ ‘ബിറ്റ്‌സ് ആൻഡ് പീസ്’ ക്രിക്കറ്റ് താരം എന്ന് മുൻ താരം വിളിച്ചിരുന്നു. മറുപടിയായി, ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയതിന് ശേഷം ജഡേജ ഈ ട്വീറ്റിന് നൽകിയ മറുപടിയും വൈറൽ ആയിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി