തൊണ്ണൂറുകളിലെ ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ അയാള്‍ സ്ഥാപിച്ചതുപോലെയുള്ള ഒരു ആധിപത്യം മറ്റൊരു താരവും സ്ഥാപിച്ചിട്ടുണ്ടാവില്ല!

മുന്‍ പാക്കിസ്ഥാന്‍ ഓള്‍ – റൗണ്ടറായിരുന്ന അസ്ഹര്‍ മഹ്മൂദിനെ ഓര്‍ക്കുന്നില്ലേ.. തൊണ്ണൂറുകളിലെ ഏറ്റവും ശക്തമായ ടീമായ ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ അസര്‍ മഹ്മൂദ് ആധിപത്യം സ്ഥാപിച്ചതുപോലെ, മറ്റൊരു യുവതാരവും അത് പോലെ ശക്തമായൊരു ടീമിനെതിരെ ആധിപത്യം സ്ഥാപിച്ചിട്ടുണ്ടാവില്ല!

1997 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ തന്റെ ഹോം ഗ്രൗണ്ടായ റാവല്‍പിണ്ടിയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അസ്ഹര്‍ മഹ്മൂദ്, ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ പുറത്താകാതെ ആദ്യ ഇന്നിങ്ങ്‌സില്‍ 128ഉം, രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 50 റണ്‍സും നേടി മാന്‍ ഓഫ് ദി മാച്ച് ആകുന്നു..

തുടര്‍ന്ന് ടെസ്റ്റ് പരമ്പരക്ക് ശേഷം നടന്ന ഏകദിന പരമ്പരയില്‍ 30+ പന്തുകളിലായി അദ്ദേഹം തന്റെ ആദ്യ ഏകദിന 50 റണ്‍സ് നേടുന്നുണ്ട്. അത് കഴിഞ്ഞ് 1998 ഫെബ്രുവരിയില്‍ 3 ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരക്കായി പാക് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുന്നു. ജോഹാന്നാസ്ബെര്‍ഗില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 136 റണ്‍സും, പിന്നീട് ഡര്‍ബനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 132 റണ്‍സും മഹ്മൂദ് തന്റെ അക്കൗണ്ടില്‍ ചേര്‍ക്കുന്നു.

പാക്കിസ്ഥാന്റെ പ്രധാന ബാറ്റ്സ്മാരായിരുന്ന സയീദ് അന്‍വര്‍ (1 സെഞ്ച്വറി നേടി അല്പം ഭേദമായിരുന്നെങ്കിലും), അമീര്‍ സൊഹൈല്‍, ഇജാസ് അഹമ്മദ് എന്നിവരും, മറ്റുള്ളവരും, ദയനീയമായി പരാജയപ്പെട്ടിടത്ത് അസ്ഹര്‍ മഹ്മൂദ് ഓവര്‍സീസ് സീമിംഗ് സാഹചര്യങ്ങളില്‍ തകര്‍ത്താടി.

പീക്ക് അലന്‍ ഡൊണാള്‍ഡ്, ഫാനി ഡിവില്ലേഴ്‌സ്, ഷോണ്‍ പൊള്ളോക്ക്, ലാന്‍സ് ക്ലൂസ്‌നര്‍, പാറ്റ് സിംകോക്‌സ്, ജാക്വസ് കാലിസ്. തുടങ്ങി അതി ശക്തമായ ബൗളിംങ്ങ് നിരക്കെതിരെ 2 സെഞ്ച്വറികളും, പരമ്പരയില്‍ മൊത്തം 327 റണ്‍സുകളുമായി പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും നേടി. തന്റെ ആദ്യ 10 ടെസ്റ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 60ന് അടുത്തായിരുന്നു അസ്ഹര്‍ മഹ്മൂദിന്റെ ബാറ്റിംഗ് ശരാശരി!

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം