ഒന്നോ രണ്ടോ കളി മോശമായെന്നുവെച്ച് ആര്‍ക്കും പുറത്തിരിക്കേണ്ടി വരില്ല ; യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് രോഹിത് ശര്‍മ്മ

ഒന്നോ രണ്ടോ കളി മോശമായതിന്റെ പേരില്‍ ആരും പുറത്തിരിക്കേണ്ടി വരില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. അര്‍ഹിക്കുന്നവര്‍ ഉണ്ടെങ്കില്‍ എന്തായാലും അവരെത്തേടി വിളി വരുമെന്നും അവസരം കിട്ടുന്നവര്‍ അത് മുതലാക്കുമ്പോള്‍ ടീമിന് കൂടുതല്‍ കരുത്തരാകുമെന്നും പറഞ്ഞു. കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ മിക്കവാറും എല്ലാവര്‍ക്കും അവസരം കിട്ടിയെന്നും തങ്ങള്‍ ആഗ്രഹിച്ചതാണ് അതെന്നും പറഞ്ഞു.

ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിലെ യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നായകന്‍ എത്തിയത്. മുമ്പോട്ടുള്ള കുതിപ്പാണ് ലക്ഷ്യം. ടീമിലെ സ്ഥാനത്തെക്കുറിച്ച് ആരും ആകുലപ്പെടേണ്ട സാഹചര്യമില്ല. അര്‍ഹതയുളളവര്‍ ആരായാലും അവരെത്തേടി അവസരം വരും. അതെത്തുക തന്നെ ചെയ്യുമെന്നും താരം പറഞ്ഞു. ക്യാപ്റ്റനായുള്ള രോഹിതിന്റെ മൂന്നാമത്തെ ടി20 വൈറ്റ് വാഷ് കൂടിയായിരുന്നു ഇന്നലത്തെ  വിജയം.

ഈ പരമ്പരയില്‍ ഒരുപാട് പോസിറ്റീവായ കാര്യങ്ങള്‍ സംഭവിച്ചു. എല്ലാ ഘടകങ്ങളും ഒരുമിച്ചുവന്നു. ടീമിലെ സ്ഥാനത്തെക്കുറിച്ചോര്‍ത്ത്  ആശങ്കപ്പെടേണ്ട. എല്ലാ വിടവുകളും നികത്തിയാകും നമ്മള്‍ മുമ്പോട്ടുപോകുന്നതെന്നും പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ നാട്ടില്‍ നേടുന്ന 17ാം ടി20 ജയമാണിത്. ഇതും റെക്കോര്‍ഡാണ്,

ഇംഗ്ലണ്ടിന്റെ ഓയിന്‍ മോര്‍ഗനെയും ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണെയുമാണ് രോഹിത് പിന്നിലാക്കിയത്. മോര്‍ഗനും വില്യംസനും കീഴില്‍ 15 തവണയാണ് ടീമുകള്‍ക്ക് അവരുടെ നാട്ടില്‍ ജയിക്കാനായത്. തുടര്‍ച്ചയായി 12 ടി 20 മത്സരങ്ങള്‍ വിജയിക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം