പാക് ബോളിംഗ് നിരയ്‌ക്കെതിരെ മറ്റാര്‍ക്കും അത് കഴിയില്ല, എന്നാല്‍ ആ ഇന്ത്യന്‍ താരത്തിനാകും; പ്രശംസിച്ച് ഷദാബ് ഖാന്‍

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിരാട് കോഹ്‌ലി കളിച്ചതു പോലെയൊരു ഇന്നിംഗ്സ് ആ സാഹചര്യത്തില്‍ കാഴ്ചവയ്ക്കാന്‍ ലോകത്തിലെ മറ്റൊരു താരത്തിനും സാധിക്കില്ലെന്ന് പാക് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് താരത്തിന്റെ ഈ തുറന്നുപറച്ചില്‍. ആ മത്സരത്തില്‍ പുറത്താകാതെ 82 റണ്‍സ് നേടിയ കോഹ് ലിയുടെ ബാറ്റിംഗ് മികവിലായിരുന്നു ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

വിരാട് കോഹ്‌ലി തീര്‍ച്ചയായും ലോകോത്തര താരമാണ്. അദ്ദേഹത്തെ നേരിടുമ്പോള്‍ നിങ്ങള്‍ ഒരുപാട് പ്ലാന്‍ ചെയ്യണം. എന്നിരുന്നാലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് മൈന്‍ഡ് ഗെയിമുകളുണ്ട്. നിങ്ങള്‍ ബോളറുടെയും ബാറ്ററുടെയും മനസ് എങ്ങനെ വായിച്ചെടുക്കും. നിങ്ങളുടെ മനസ്സ് അവര്‍ എങ്ങനെ വായിച്ചെടുക്കും എന്നതെല്ലാം വളരെ പ്രധാനമാണ്.

അസാധാരണ കഴിവുള്ള ബാറ്റാണ് കോഹ്‌ലി. ഞങ്ങള്‍ക്കെതിരേ അദ്ദേഹം ഗംഭീര പെര്‍ഫോമന്‍സാണ് നടത്താറുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഞങ്ങള്‍ക്കെതിരായ മല്‍സരത്തില്‍ കോഹ്‌ലി കളിച്ചതു പോലെയൊരു ഇന്നിംഗ്സ് ആ സാഹചര്യത്തില്‍ കാഴ്ചവയ്ക്കാന്‍ ലോകത്തിലെ മറ്റൊരു ബാറ്റര്‍ക്കും സാധിക്കില്ല.

പാക് ബോളിംഗ് ലൈനപ്പിനെതിരേ അത്തരമൊരു ഇന്നിംഗ്സ് കളിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. കളിയുടെ ഏതു ഘടത്തിലും ഏതു സമയത്തും കോഹ്‌ലിക്കു അതു ചെയ്യാന്‍ കഴിയുമെന്നതാണ് അതിന്റെ സൗന്ദര്യം- ഷദാബ് പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം