രാഹുലിന് പകരം ഇഷാന്‍ വേണ്ട, സഞ്ജു മതി; കാരണം പറഞ്ഞ് പിയൂഷ് ചൗള

ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. കെ.എല്‍ രാഹുലിന് പരിക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായതിനാല്‍ പകരം ആര് എന്നതാണ് ഉയരുന്ന ചോദ്യം. സഞ്ജു സാംസണിന് പ്ലേയിംഗ് ഇലവനിലേക്ക് അവസരം ലഭിക്കുമോ എന്ന ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ ഇന്ത്യന്‍ ക്യാമ്പില്‍നിന്നു വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് രാഹുലിന് പകരം ഇഷാന്‍ കിഷനെ ഇറക്കുമെന്നാണ് അറിയുന്നത്. ഇപ്പോഴിതാ ഇഷാനെയല്ല സഞ്ജുവിനെയാണ് ഇറക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം പിയൂഷ് ചൗള.

ഏകദിനത്തിലെ നിലവിലെ പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ രാഹുലിനു പകരം ഇഷാന്‍ കിഷന്‍ തന്നെയായിക്കും പ്ലെയിംഗ് ഇലവനിലേക്കു വരുന്നത്. പക്ഷെ ഇഷാന്‍ ഓപ്പണിംഗിലേക്കു വരികയാണെങ്കില്‍ ടീം കോമ്പിനേഷനില്‍ ഇന്ത്യക്കു ചില വിട്ടുവീഴ്ചകള്‍ നടത്തേണ്ടതായി വരും.

പക്ഷെ ഐസിസിയുടെ ഏകദിന ലോകകപ്പ് ഇത്രയും അടുത്തെത്തിനില്‍ക്കവെ നമ്മള്‍ ടീം കോമ്പിനേഷനില്‍ മാറ്റങ്ങള്‍ വരുത്താതിരിക്കുന്നതായിരിക്കും നല്ലത്. ഈ കാരണത്താല്‍ തന്നെ സഞ്ജു സാംസണിനു പ്ലെയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നു ഞാന്‍ കരുതുന്നു. കാരണം ഓപ്പണിംഗിലാണ് ഇഷാന്‍ ബെസ്റ്റ്. മധ്യനിരയില്‍ താരത്തിന്റേത് മോശം റെക്കോഡാണ്- പിയൂഷ് ചൗള പറഞ്ഞു.

അതേസമയം, പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടീമില്‍ റിസര്‍വ് താരമായി ഉള്‍പ്പെട്ട സഞ്ജുവിന് പ്ലെയിംഗ് ഇലവനിലേക്ക് പ്രമോഷന്‍ കിട്ടില്ല. നിലവില്‍ ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കെ.എല്‍.രാഹുലിന് കളിക്കാനാവാത്തത്. രാഹുല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായാല്‍ മാത്രമാണ് രാഹുലിന് പകരം താരത്തെ സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്താനാവുക.

രോഹിത്തും ഗില്ലും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്താല്‍ മധ്യനിരയിലാവും ഇഷാന് സ്ഥാനം. നാലാം മ്പരില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങിയേക്കും. സെപ്റ്റംബര്‍ രണ്ടിനാണ് പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം. നാലിന് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ നേരിടും.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ