രക്ഷകരായി ഷായും പൂജാരയും വിഹാരിയും, ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിലും ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. 242 റണ്‍സാണ് ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ പൃഥിഷായും പൂജാരയും വിഹാരിയുമാണ് വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴ് റണ്‍സുമായി ടോം ലാഥമും 14 റണ്‍സുമായി ബ്ലെന്‍ഡല്ലുമാണ് ക്രീസില്‍.

പൃഥി ഷായും പൂജാരയും 54 റണ്‍സ് വീതം സ്വന്തമാക്കിയപ്പോള്‍ വിഹാരി 55 റണ്‍സ് സ്വന്തമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പുതുമുഖ താരം ജാമിസന്‍ ആണ് കിവീസ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. 14 ഓവറില്‍ മൂന്ന് മെയ്ഡിനടക്കം 45 റണ്‍സ് വഴങ്ങിയാണ് ജാമിസന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ടിം സൗത്തിയും ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയ്ക്കായി മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. അഗര്‍വാള്‍ (7), കോഹ്ലി (3), രഹാന (7), പന്ത് (12), ജഡേജ (9), ഉമേഷ് യാദവ് (0), ഷമി (16) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം ഉമേശ് ടീമില്‍ ഇടംപിടിച്ചു. ആദ്യ മത്സരം 10 വിക്കറ്റിന് തോറ്റതിനാല്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

Latest Stories

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ