രഹാനെ രക്ഷകനാകുമോ?, ഇന്ത്യന്‍ നടുവൊടിച്ച് അത്ഭുത താരം

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ച ദുരന്തം തന്നെ സംഭവിച്ചു. പുല്ല് നിറഞ്ഞ പിച്ചില്‍ കിവീസ് പേസര്‍മാര്‍ തീതുപ്പുന്ന പന്തുകളെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ മുന്‍ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണു. ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന ടീം ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 54.6 ഓവറില്‍ അഞ്ച് വിക്കറ്റിന് 122 റണ്‍സ് എന്ന നിലയിലാണ്.

38 റണ്‍സുമായി ഉപനായകന്‍ അജിന്‍ക്യ രഹാനെയും 10 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ് ക്രീസില്‍. പൃത്ഥി ഷാ (16), മായങ്ക് അഗര്‍വാള്‍ (34), ചേതേശ്വര്‍ പൂജാര (11), വിരാട് കോഹ്ലി (2), ഹനുമാ വിഹാരി (7) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.

കിവീസിനായി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കെയ്ല്‍ ജയിംസനാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. കേഹ്ലിയേയും പൂജാരയേയുമടക്കം മൂന്ന് ഇന്ത്യന്‍ വിക്കറ്റുകമാണ് ഇതിനോടകം അരങ്ങേറ്റ മത്സരത്തില്‍ യുവതാരം സ്വന്തമാക്കിയത്. ടിം സൗത്തിയും ട്രെന്‍ഡ് ബൗള്‍ട്ടും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

വൃദ്ധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്തിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ നിരയിലെ അപ്രതീക്ഷിത മാറ്റം. ഒരു സ്പിന്നറും മൂന്ന് പേസര്‍മാരുമടങ്ങിയതാണ് ടീം ഇന്ത്യ. ജഡേജയും ഉമേശും സൈനിയും പുറത്തിരുന്നപ്പോള്‍ അശ്വിനും ഷമിയും ഇഷാന്തും ഭുംറയും ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചു.

Latest Stories

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി