വധുവിന്റെ ബന്ധുക്കളുടെ അശ്രദ്ധ ; തമിഴിലെ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായതില്‍ മാക്‌സ്‌വെല്ലിന് കലിപ്പ്...!!

തമിഴില്‍ എഴുതിയ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയതില്‍ ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന് കലിപ്പ്. ക്ഷണക്കത്ത് ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് ഞെട്ടിച്ചതായി താരം പറഞ്ഞു. മാക്‌സ്വെല്‍ തമിഴ് പെണ്‍കൊടി വിനി രാമന് അടുത്ത മാസമാണ് താലികെട്ടുന്നത്. ഇവരുടെ തമിഴില്‍ തയ്യാറാക്കിയ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സ്വകാര്യചടങ്ങായി ഇതിനെ കാണാനായിരുന്നു താരത്തിന് താത്പര്യം

ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംക്ഷയുമാണ് ക്ഷണക്കത്ത് ചോരാന്‍ ഇടയാക്കിയതെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു. ക്ഷണക്കത്ത് ചോര്‍ന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതും ശരിയായില്ലെന്നും മാക്‌സ്വെല്‍ അഭിപ്രായപ്പെട്ടു. തീര്‍ത്തും രഹസ്യമായി നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹചടങ്ങുകളുടെ വിശദാംശങ്ങള്‍ പരസ്യമായ സാഹചര്യത്തില്‍, ചടങ്ങുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് മാക്‌സ്‌വെല്‍ വ്യക്തമാക്കി. മെല്‍ബണില്‍ ജനിച്ചു വളര്‍ന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്.

വിനി ജനിച്ചത് ഓസ്‌ട്രേലിയയില്‍ ആണെങ്കിലും മാതാപിതാക്കള്‍ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. മാര്‍ച്ച് 27നു തമിഴ് ആചാര പ്രകാരമാണു വിവാഹവും. 2017 മുതല്‍ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍, കോവിഡ് വ്യാപനത്തെ തുടര്‍ന്നു വിവാഹം നടത്താനായിരുന്നില്ല. തമിഴില്‍ അച്ചടിച്ച വിവാഹക്ഷണക്കത്തു പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയത്. ഇതു സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്