യുവരാജിന്റെ റെക്കോർഡ് തിരുത്താൻ ആർക്കും സാധിക്കില്ലെന്ന് നവ്യ നായർ; എന്നാൽ സഞ്ജുവിന് സാധിക്കുമെന്ന് യുവി

സഞ്ജു സാംസണിന്റെ ഐപിഎല്ലിലെ പ്രകടനം കാണുമ്പോൾ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം താരം കേരളത്തിൽ എത്തിയിരുന്നു. ചടങ്ങിൽ സംസാരിക്കുമ്പോഴാണ് സഞ്ജുവിനെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്.

‘രണ്ട് തവണയാണ് ഞാൻ കൊച്ചിയിൽ കളിക്കാൻ എത്തിയത്. ഭാഗ്യവശാൽ ആ രണ്ടു കളികളും ജയിച്ചു. നിങ്ങൾ ടീം ജയിച്ചാലും തോറ്റാലും ഞങ്ങളെ പിന്തുണയ്ക്കാറുണ്ട്. നിങ്ങൾ എപ്പോഴും വലിയ പിന്തുണയാണ് നൽകുന്നത്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് കേരളം രണ്ട് താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. എസ്. ശ്രീശാന്തും സഞ്ജു സാംസണും. പ്രത്യേകിച്ച് ലോകകപ്പിൽ സഞ്ജുവിന്റെ തിരിച്ചു വരവും, ഐപിഎല്ലിൽ അദ്ദേഹം കളിക്കുന്ന രീതിയും കാണുന്നതിൽ വലിയ സന്തോഷം’യുവരാജ് പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത നടി നവ്യ നായരും യുവരാജ് സിങ് അടിച്ച സിക്സറുകളെക്കുറിച്ച് പുകഴ്ത്തി പറഞ്ഞു. ‘ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഞാൻ മകനുമായി സംസാരിക്കാറുണ്ട്. ആ സമയത് ഞാൻ എന്റെ മകനോട് പറയാറുണ്ട്, ആര് എങ്ങനെ കളിച്ചാലും ശരി, യുവരാജ് ഒരു ഓവറിൽ അടിച്ചുകൂട്ടിയ ആ സിക്സറുകൾ, അത് ഇനി ആരും ആവർത്തിക്കാൻ പോകുന്നില്ല’ നവ്യ പറഞ്ഞു. സഞ്ജു അതിനേക്കാൾ അടിക്കുമെന്ന് തമാശരൂപേണ യുവി മറുപടി പറഞ്ഞു.

Latest Stories

'തമിഴ്‌നാടിൻ തലപ്പത്ത് അഴകിയ തമിഴ് മകൻ'; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

‘തീയതി പറയാനില്ല, മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും'; ഇനി ചർച്ചയുടെ ആവശ്യമില്ലെന്ന് സണ്ണി ജോസഫ്

'WE ARE WAITING'; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയുടെ സത്യപ്രതിജ്ഞ ഇന്ന് 10 മണിക്ക്

മുഖ്യമന്ത്രി തീരുമാനം നീളും; ഇന്ന് നടന്ന ചർച്ചയിൽ അന്തിമ തീരുമാനം ആയില്ല, പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ദീപാദാസ് മുൻഷി

കെ സി OR വി ഡി? ആരാകും കേരളത്തിന്റെ മുഖ്യമന്ത്രി; തീരുമാനം ഉടൻ, ചർച്ച അന്തിമ ഘട്ടത്തിൽ

കേരളത്തിലെ മുഖ്യമന്ത്രി ചർച്ച ക്ലൈമാക്സിലേക്ക്, മുഖ്യമന്ത്രിയെ ഉടൻ അറിയാം; മല്ലികാർജ്ജുൻ ഖർഗെയുടെ വീട്ടിൽ ചർച്ച പുരോഗമിക്കുന്നു

തമിഴ്നാട്ടിലെ സർക്കാർ രൂപീകരണം; TVK ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ച് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ

കെ.സി. വേണുഗോപാൽ സാർ കഴിയുന്നതും കേരളത്തിൽ വരാതിരിക്കുക, നിങ്ങൾക്ക് ഡൽഹി തന്നെയാണ് നല്ലത്; ആ മനുഷ്യൻ കുറെ കിടന്ന് കഷ്ടപ്പെട്ടതല്ലേ : സുധീർ

ഉണ്ണിത്താന്റെ മുന്നില്‍ ഞാന്‍ അല്‍പ്പന്‍ തന്നെയെന്ന് മാത്യു കുഴല്‍നാടന്‍; മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഇനി പ്രതികരണത്തിനില്ല

പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ല; പിന്മാറ്റം പ്രഖ്യാപിച്ച് ഇപിഎസ്, വിജയ് തന്നെ മുഖ്യമന്ത്രിയാകും