മുരളീധരൻ, വോൺ എത്രയോ ഇതിഹാസങ്ങൾ, അവർക്ക് ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത അപൂർവ റെക്കോഡ്

അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഇംഗ്ലീഷ് ടീമിലെ ബാക്കി താരങ്ങൾ എല്ലാം ചോദിക്കുമായിരുന്നു. ഇവനെ എന്തിനാണ് ടീമിലെടുക്കുന്നത് എന്ന് , ബാറ്റുകൊണ്ടും ബോളുകൊണ്ടും പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ലാതെ കുറച്ചു മത്സരങ്ങളുടെ മാത്രം കരിയറിൽ ഉള്ള ആളാണ് ലെൻ ഹോപ്‌വുഡ് .

ഇംഗ്ലീഷ് താരമായ ലെൻ കൗണ്ടി ക്രിക്കറ്റിൽ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ആ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ഇംഗ്ലീഷ് ടീമിൽ എടുത്തത്. എന്നാൽ ലോകോത്തര താരങ്ങൾ ഉള്ള ടീമിൽ നല്ല ടീമുകളോട് പോരാടാനുള്ള കരുത്ത് താരത്തിന് ഇല്ലായിരുന്നു.

അസ്വസ്ഥനായ താരം ഇംഗ്ലണ്ടിന് വേണ്ടി ആകെ കളിച്ചത് വെറും 2 ടെസ്റ്റ് മത്സരങ്ങളാണ്. ഈ ടെസ്റ്റുകളിൽ നിന്ന് ഒരു റെക്കോർഡും താരം സ്വന്തമാക്കി എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം.

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു വിക്കറ്റ് പോലും എടുക്കാതെ ഏറ്റവും കൂടുതൽ പന്തുകൾ ബൗൾ ചെയ്തതിന്റെ അതുല്യ റെക്കോർഡ് ലെൻ ഹോപ്വുഡിന് സ്വന്തം. 1934 ആഷസിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച ഹോപ്‌വുഡ് 77 ഓവർ (462 പന്തിൽ) വിക്കറ്റൊന്നും എടുക്കാതെ ബൗൾ ചെയ്തു.

തന്റെ അന്താരാഷ്ട്ര കരിയറിലെ രണ്ട് ടെസ്റ്റുകളിൽ 0-155 എന്ന കണക്കുകളോടെയാണ് അദ്ദേഹം തന്റെ ടെസ്റ്റ് കരിയർ പൂർത്തിയാക്കിയത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്