മുംബൈ- സണ്‍റൈസേഴ്‌സ് മത്സരം ഒത്തുകളിയെന്ന് ആരോപണം; ട്വിറ്ററിനെ പിടിച്ചുകുലുക്കി ആരാധകരുടെ സംശയം

ഐപിഎല്ലില്‍ പ്രാഥിക റൗണ്ടിലെ അവസാന മത്സരങ്ങളിലൊന്നായ മുംബൈ ഇന്ത്യന്‍സ്- ഹൈദരാബാദ് സണ്‍റൈസേഴ്‌സ് മുഖാമുഖം ഒത്തുകളിയെന്ന് ട്വിറ്റര്‍ നിവാസികള്‍. 171 റണ്‍സിന് ജയിച്ചാല്‍ മാത്രം പ്ലേ ഓഫില്‍ കയറാന്‍ സാധിക്കുന്ന മുംബൈ ഇന്ത്യന്‍സ് വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയതാണ് ആരാധകരില്‍ സംശയം ജനിപ്പിച്ചത്.

അബുദാബിയില കളത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഒമ്പത് വിക്കറ്റിന് 235 റണ്‍സാണ് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ ക്യാച്ചുകള്‍ കൈവിട്ടും ഫീല്‍ഡിംഗ് മിസുകള്‍ വരുത്തിയും ഹൈദരാബാദ് മുംബൈയെ കൈയയച്ച് സഹായിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സ് ഉടമ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ മനുഷ്യനാണെന്നും അതിനാലാണ് ടീമിന് അസാധ്യമായതെല്ലാം സാധിക്കുന്നതെന്നും ഒരു ട്വീറ്റ് ആരോപിക്കുന്നു. മുംബൈ ഇന്നു ജയിക്കുമെന്നും പ്ലേ ഓഫില്‍ കയറുമെന്നും പറഞ്ഞവരും കുറവല്ല.

‘എന്തൊരു ബാറ്റിംഗ്. ഏറ്റവും മികച്ച ഒത്തുകളി’, ‘ഇതുവരെ ഒത്തുകളി ഞാന്‍ വിശ്വസിച്ചിരുന്നില്ല’, ‘ഐപിഎല്ലില്‍ ഇങ്ങനെ സംഭവിക്കുന്നതില്‍ എനിക്ക് അതിശയമില്ല, അതുകൊണ്ടാണ് അതു കാണുന്നത് നിര്‍ത്തിയത്’, ‘ഹോള്‍ഡറുടെ പ്രകടനം കണ്ടാല്‍ അറിയാം ഇത് ഒത്തുകളിയാണെന്ന്’… അങ്ങനെ പോകുന്നു ട്വീറ്റുകള്‍. കെയ്ന്‍ വില്യംസണും ഭുവനേശ്വര്‍ കുമാറും കളിക്കാത്തതു ഒത്തുകളിക്ക് മനസില്ലാത്തതുകൊണ്ടാണെന്നും ട്വിറ്റര്‍ നിവാസികളില്‍ ഒരാള്‍ ആരോപിക്കുന്നുണ്ട്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു