CSK VS GT: ഒടുവില്‍ ആ സുപ്രധാന വിവരം പങ്കുവച്ച്‌ ധോണി, ഇനി അദ്ദേഹത്തിന് ഒന്നും തെളിയിക്കാനില്ല, ഇത് തന്നെ നല്ല സമയമെന്ന് ആരാധകര്‍, സൂപ്പര്‍താരം പറഞ്ഞത്‌

ഐപിഎലില്‍ നിന്നുളള എംഎസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് വലിയ രീതിയിലുളള ഊഹാപോഹങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വന്നിട്ടുളളത്. ധോണി ഉടന്‍ വിരമിക്കുമെന്നും അദ്ദേഹം ഐപിഎല്‍ മതിയാക്കാന്‍ ഒരുങ്ങുകയാണെന്നും എന്നുളള തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. ഈ സമയത്തെല്ലാം വളരെ ആക്ടീവായി ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുകയായിരുന്നു താരം. കുറച്ചുവര്‍ഷം മുന്‍പ് ക്യാപ്റ്റന്‍സി റിതുരാജ് ഗെയ്ക്‌വാദിനെ ഏല്‍പ്പിച്ചെങ്കിലും വീണ്ടും എംഎസ്ഡിയിലേക്ക് തന്നെ നായകസ്ഥാനം തിരിച്ചെത്തി.

ഐപിഎലില്‍ അഞ്ച് കിരീടങ്ങള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ നേടിയിട്ടുണ്ട്. ഇനി ടൂര്‍ണമെന്റില്‍ ധോണിക്ക് ഒന്നും തെളിയിക്കാനില്ല. ഈ സീസണില്‍ ധോണിക്ക് കീഴില്‍ ചെന്നൈ മോശം പ്രകടനം കാഴ്ചവച്ച സാഹചര്യത്തില്‍ അദ്ദേഹം അടുത്ത വര്‍ഷം കളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎലില്‍ ഗുജറാത്തിനെതിരായ മത്സരത്തിന് മുന്‍പുളള ടോസ് സമയത്ത് ആരോഗ്യത്തെ കുറിച്ച്‌ രവി ശാസ്ത്രി ചോദിച്ചപ്പോള്‍ ധോണി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ഫിറ്റ്‌നസിനെ കുറിച്ചും 18 വര്‍ഷമായി ഐപിഎലില്‍ കളിക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്നുമായിരുന്നു ധോണിയോടുളള രവി ശാസ്ത്രിയുടെ ചോദ്യം. ഇതിന് മറുപടിയായി വിരമിക്കല്‍ വിദുരമായിരിക്കില്ലെന്ന സൂചനയാണ് സിഎസ്‌കെ ക്യാപ്റ്റന്‍ നല്‍കിയത്. തന്റെ ശരീരം കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് ധോണി സമ്മതിച്ചു.

“എന്റെ ശരീരം അതിജീവിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഒരു പുതിയ വെല്ലുവിളിയാണ്. അതിന് ധാരാളം അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോള്‍ എനിക്ക് വേണ്ടത്ര ബുദ്ധിമുട്ട് തോന്നിയില്ല”, അദ്ദേഹം പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി