ധോണിയ്ക്ക് ബിരിയാണി കൊടുക്കാത്തതാണ് ടീമില്‍ നിന്നും പുറത്താകാന്‍ കാരണം, സൂപ്പര്‍ താരം പറയുന്നു

ലക്‌നോ: ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകാനുളള കാരണം രസകരമായി വിവരിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സ്‌പോര്‍ട്‌സ് സ്‌ക്രീനുമായി സംസാരിക്കവെ കൈഫ് രസകരമായൊരു സംഭവം ഓര്‍ത്തെടുത്തത്.

2006-ല്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് നോയിഡയിലെ തന്റെ വീട്ടില്‍ വിരുന്ന് നല്‍കിയതിനെ കുറിച്ചാണ് കൈഫ് മനസ്സ് തുറന്നത്. സച്ചിനും ഗാംഗുലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഒരു മുറിയിലും റെയ്‌ന, ധോണി തുടങ്ങിയ ജൂനിയര്‍ താരങ്ങള്‍ മറ്റൊരു മുറിയിലുമായിട്ടായിരുന്നു ഇരുന്നത്” കൈഫ് ഓര്‍ക്കുന്നു

സീനിയര്‍ താരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്നതിനിടെ താരതമ്യേന ജൂനിയര്‍ താരങ്ങളായിരുന്ന ധോണിയെയും റെയ്‌നയെയും ഒന്നും കാര്യമായി സല്‍ക്കരിക്കാനായില്ല. ധോണിക്കൊന്നും ശരിക്ക് ബിരിയാണി വിളമ്പിക്കൊടുന്‍ പോലും കഴിഞ്ഞില്ല.  പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ധോണി ഇന്ത്യന്‍ നായകനായി. അന്ന് ധോണി വിചാരിച്ചു കാണും ജൂനിയേഴ്‌സായ തങ്ങളെയൊന്നും കൈഫ് ശരിക്കും ഗൗനിച്ചില്ലല്ലോ എന്ന്. ഒരുപക്ഷെ അതായിരിക്കാം അദ്ദേഹം ക്യാപ്റ്റനായപ്പോഴും തന്നെ ടീമിലേക്ക് പരിഗണിക്കാതിരുന്നത്”  തമാശയായി കൈഫ് പറഞ്ഞു.

ധോണിയെ എപ്പോള്‍ കാണുമ്പോഴും വീട്ടില്‍ വന്നിട്ട് ശരിക്ക് സല്‍ക്കരിക്കാതിരുന്ന കാര്യം പറയാറുണ്ടെന്നും കൈഫ് പറഞ്ഞു. 2006-ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ കൈഫിന് പിന്നീട് ടീമില്‍ തിരിച്ചെത്താനായില്ല. 2018-ലാണ് കൈഫ് മത്സര ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Latest Stories

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്