രോഹിത്തിനേയും കോഹ്ലിയേയും പുണരാന്‍ ആ ആരാധകന്‍ മറന്നു പോയിരുന്നു

ധോണി എന്തുകൊണ്ട് സ്‌പെഷ്യലാകുന്നു എന്ന ചോദ്യത്തിനുളള ഉത്തരം നാഗ്പൂരില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ ക്രിക്കറ്റ് ലോകത്തിന് ലഭിച്ചു. മറ്റെല്ലാ താരങ്ങളേയും നിഷ്പ്രഭമാക്കും വിധം ധോണിയെ ഇന്ത്യ സ്‌നേഹിക്കുന്നു എന്നതിനുളള തെളിവായിരുന്നു മൈതാനത്തിലെ ആ കാഴ്ച്ച.

കോഹ്ലിയും രോഹിത്തും അടക്കം പ്രതിഭ കൊണ്ട് അമ്പരപ്പിക്കുന്ന താരനിര നിരന്നു നിന്നിട്ടും മൈതാനത്തിലേക്ക് നുഴഞ്ഞു കയറിയ ആരാധകന് ധോണിയെ ഒന്ന് തൊട്ടാല്‍ മാത്രം മതിയായിരുന്നു. രോഹിത്തിനെ മനുഷ്യമതിലാക്കി ധോണി ഒളിക്കാന്‍ ശ്രമിച്ചപ്പോഴും ധോണിയെന്ന മഹാലക്ഷ്യത്തിന് മുമ്പില്‍ ആ ആരാധകന് രോഹിത്തിനെ സ്‌നേഹപൂര്‍വ്വം തലോടാന്‍ പോലും മറന്നു പോയി. കോഹ്ലിയ്ക്ക് ഒന്ന് കൈ കൊടുക്കാനും ഷമിയേയും ജഡേജയേയും ഒന്ന് പുണരാനൊന്നും ആ ആരാധകന് താത്പര്യമുണ്ടായിരുന്നില്ല.

സ്‌നേഹിക്കപ്പെടാന്‍ ധോണിയ്ക്കുളള അര്‍ഹതയെന്തെന്നും ധോണി ആ ഒരൊറ്റ കാഴ്ച്ചയില്‍ തെളിയിച്ചു. ആരാധകരെ സമഭാവത്തോടെ കാണാനുളള ധോണിയുടെ അസാമാന്യ തെളിവായിരുന്നു നാഗ്പൂരില്‍ കണ്ടത്. അല്ലെങ്കില്‍ ഒരിക്കലും ഒരു സാധാരണക്കാരനായ ആരാധകനോട് “ഓടിക്കളിക്കാന്‍” ധോണി തയ്യാറാകുമായിരുന്നില്ല. ഒരു മഹാകളിക്കാരനുപരി റാഞ്ചിയിലെ സാധാരണക്കാരന്റെ മനസ്സ് ധോണിയിപ്പോഴും സൂക്ഷിക്കുന്നു എന്ന തെളിവായിരുന്നു ആ ഓടിക്കളി.

ധോണിയെ പുണര്‍ന്ന ആ ആരാധകന്‍ കഴിഞ്ഞ ദിവസം ഉറങ്ങിയിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരുപക്ഷെ എന്നെന്നും ഓര്‍മ്മിക്കുന്ന ഒരു ദിവസമായിരിക്കും കടന്നു പോയത്. ധോണി വിരമിക്കുമ്പോള്‍ സച്ചിനേക്കാള്‍ വലിയ ശൂന്യത ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടാകുമെന്ന് കടുത്ത ആരാധകര്‍ പറയുന്നത് വെറുതെയല്ലെന്ന് ക്രിക്കറ്റ് ലോകത്തെ തോന്നിപ്പിച്ച ദിവസമാണ് നാഗ്പൂരില്‍ കടന്നു പോയത്.

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ