ഏറ്റവും കൂടുതല്‍ തോല്‍വി, ഏറ്റവും കൂടുതല്‍ ഡക്ക്, ഏറ്റവും കൂടുതല്‍ തകര്‍ച്ച; ഇംഗ്ലണ്ടിന് മോശം കലണ്ടര്‍വര്‍ഷം

ആഷസ് പരമ്പര ഇപ്പോഴേ കൈവിട്ടിരിക്കുന്ന ഇംഗ്ലണ്ടിന് 2021 ശകുനപ്പിഴയുടെ വര്‍ഷം. ആഷസിലെ അടുത്ത രണ്ടു ടെസ്റ്റുകള്‍ ജയിച്ച് പുതുവര്‍ഷത്തില്‍ പുതിയ പ്രതീക്ഷയോടെ തുടങ്ങുകയാണ് ഇംഗ്ളണ്ട്. 2021 ല്‍ കളിച്ച മിക്ക ടെസ്റ്റിലും തോറ്റ ഇംഗ്ലണ്ടിന് ക്രിക്കറ്റിലെ ഒട്ടേറെ മോശം റെക്കോഡിലേക്കാണ് 2021 കൊണ്ടുപോയത്. ഏറ്റവും കൂടുതല്‍ തോല്‍വി, ഏറ്റവും കൂടുതല്‍ ഡക്ക്, ഏറ്റവും കൂടുതല്‍ തകര്‍ച്ച തുടങ്ങി അനേം റെക്കോഡില്‍ ഇംഗ്ലണ്ട് എത്തി.

ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ തോല്‍വി നേരിട്ട ടീം എന്ന ഖ്യാതിയാണ് ആദ്യം ഇംഗ്ലണ്ടിന് നേരിട്ട ദൗര്‍ഭാഗ്യം. 2021 ല്‍ 15 ടെസ്റ്റ് കളിച്ച അവര്‍ ഒമ്പതു മത്സരങ്ങളിലാണ് പരാജയമറിഞ്ഞത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ ശ്രീലങ്കയ്ക്കെതിരേ രണ്ടു വിജയവും ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തിലെ വിജയവുമായ മൂന്ന് മത്സരങ്ങളില്‍ ജയം നേടിയ ടീം പക്ഷേ ഇന്ത്യന്‍ പരമ്പരയിലെ പിന്നീടുള്ള മൂന്നു മത്സരങ്ങളിലാണ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതും ടെസ്റ്റ് പരമ്പര കൈവിട്ടതും. ഇതോടെ 2000 ന് ശേഷം ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ പരാജയപ്പെട്ട ടീമിന്റെ ഭാരം ചുമലിലേറ്റുന്ന ബംഗ്ളാദേശിനൊപ്പമായി.

Ashes 2021-22: England Announces 12-Man Squad For Adelaide Test; James  Anderson And Stuart Broad Return

ആദ്യത്തെ മൂന്ന് വിജയത്തിന് ശേഷം ശേഷം വന്ന 12 ല്‍ ഒമ്പതെണ്ണത്തിലും ഇംഗ്ലണ്ട് തോറ്റു. 2013 ല്‍ ടെസ്റ്റില്‍ ഒമ്പതെണ്ണത്തില്‍ തോറ്റ ബംഗ്ളാദേശിന്റെ റെക്കോഡിന് ഒപ്പമായി ഇംഗ്ലണ്ടും. അതേസമയം 1993-94 ല്‍ കളിച്ച 12 ല്‍ പത്തിലും തോറ്റ ഇംഗ്ളീഷ് ടീമിനോളം തകര്‍ച്ച ഉണ്ടായില്ലെന്ന് മാത്രം.

The Ashes 2021: ECB Awaits Details Of Tour From Cricket Australia, England  Players Reportedly Frustrated Over Lack Of Information

ഈ വര്‍ഷം 150 റണ്‍സിന് താഴെ ഇംഗ്ലണ്ട് പുറത്തായത് എട്ടു തവണയാണ്. കലണ്ടര്‍ വര്‍ഷ കണക്കില്‍ ഇതിലും ഇംഗ്ലണ്ട് മുന്നിലായി. ഇതില്‍ ഇന്ത്യയ്ക്ക് എതിരേ 74 ന് പുറത്തായ ഒരു വന്‍ തകര്‍ച്ചയുമുണ്ട്. ബാറ്റ്സ്മാന്‍മാരുടെ പൂജ്യത്തിന് പുറത്താകലിലും ഇംഗ്ലണ്ട് റെക്കോഡ് ഇട്ടു. ഈ കലണ്ടര്‍വര്‍ഷം 14 തവണയാണ് അവരുടെ ബാറ്റ്സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്തായത്. ഈ വര്‍ഷത്തെ ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുണ്ട് എന്നത് മാത്രമാണ് കലണ്ടര്‍ കണക്കില്‍ അവര്‍ക്ക് ഏക ആശ്വാസം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ