Ipl

ഒരു കാര്യം മാത്രമേ ഞാന്‍ അവനോട് ആവശ്യപ്പെട്ടുള്ളു; ഹാര്‍ദ്ദിക്കിനോട് പറഞ്ഞത് വെളിപ്പെടുത്തി ഷമി

ഗുജറാത്ത് ടെറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് തുറന്ന് പറഞ്ഞ് സഹതാരം മുഹമ്മദ് ഷമി. നായകനായപ്പോള്‍ ഹാര്‍ദ്ദിക് കൂടുതല്‍ പക്വതയിലേക്ക് എത്തി എന്നു പറഞ്ഞ ഷമി താന്‍ ഹര്‍ദിക്കിന് നല്‍കിയ ഉപദേശം എന്താണെന്നും വെളിപ്പെടുത്തി.

‘ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായപ്പോള്‍ അവന്‍ കൂടുതല്‍ പക്വതയിലേക്കെത്തി. പ്രതികരണങ്ങള്‍ ശാന്തമായി. ലോകം മുഴുവന്‍ ക്രിക്കറ്റ് കാണുന്നതിനാല്‍ വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ഞാന്‍ അവനെ ഉപദേശിച്ചിരുന്നു. നായകന്‍ കാര്യങ്ങളെ തിരിച്ചറിയുന്നവനായിരിക്കണം. സംഭവങ്ങളെയും സാഹചര്യങ്ങളേയും മനസിലാക്കേണ്ടതായുണ്ട്. അവന്‍ അത് പരമാവധി ഭംഗിയായി ചെയ്യുന്നുണ്ട്.’

‘നായകനെന്ന നിലയില്‍ ടീമിനെ ഒന്നായി കൊണ്ടുപോകാന്‍ അവന് സാധിക്കുന്നുണ്ട്. താരമെന്ന നിലയില്‍ ക്യാപ്റ്റനെന്ന നിലയിലേക്കുള്ള ഹര്‍ദിക്കിന്റെ വളര്‍ച്ചക്ക് ഞാന്‍ സാക്ഷിയാണ്’ ഷമി പറഞ്ഞു.

ഈ ഐപിഎല്ലില്‍ ഏറ്റവും അധികം കൈയടി അര്‍ഹിക്കുന്ന നായകന്‍ ഹാര്‍ദ്ദിക്കാണ്. 13 മത്സരങ്ങളില്‍ 10ലും ടീമിന് ജയിക്കാനായി. മൂന്നെണ്ണത്തില്‍ മാത്രമാണ് ടീം പരാജയപ്പെട്ടത്. 20 പോയിന്റുമായി ഗുജറാത്ത് തന്നെയാണ് പട്ടികയില്‍ മുന്നില്‍.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്