Ipl

ഈ സീസണിലെ ബെസ്റ്റ് ഇലവനുമായി കൈഫ്, സര്‍പ്രൈസ് ക്യാപ്റ്റന്‍!

ഐപിഎല്‍ 15ാം സീസണ്‍ അതിന്റെ അവസാന ദിനങ്ങളിലേക്ക് എത്തിനില്‍ക്കവേ ഈ സീസണിലെ മികച്ച പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മുഹമ്മദ് കൈഫ്. പ്രമുഖ ഇന്ത്യന്‍ താരങ്ങളെയെല്ലാം ഒഴിവാക്കി ഒരു വ്യത്യസ്ത ടീമിനെയാണ് കൈഫ് തിരഞ്ഞെടുത്തിരിക്കുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക്, സൂര്യകുമാര്‍ യാദവ് തുടങ്ങിയ യുവതാരങ്ങളും ടീമിലിടം പിടിച്ചില്ല.

റണ്‍വേട്ടയില്‍ ഈ സീസണിലെ ഒന്നും രണ്ടും സ്ഥാനക്കാരായ രാജസ്ഥാന്റെ ജോസ് ബട്ടലറും, ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുലുമാണ് ടീമിലെ ഓപ്പണര്‍മാര്‍. രാഹുല്‍ തന്നെയാണ് കൈഫിന്റെ ടീമിന്റെ നായകനും. മൂന്നാം നമ്പരില്‍ ഡല്‍ഹിയുടെ ഡേവിഡ് വാര്‍ണര്‍ക്കാണ് കൈഫ് അവസരം നല്‍കിയിരിക്കുന്നത്.

നാലാം നമ്പറില്‍ ഹൈദരാബാദിന്റെ രാഹുല്‍ ത്രിപാഠിയെയാണ് കൈഫ് പരിഗണിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി സ്ഥിരതയോടെ കളിച്ച താരം സീസണില്‍ മികച്ചുനിന്നു. അഞ്ചാമനായി പഞ്ചാബ് കിംഗ്സിന്റെ ലിയാം ലിവിംഗ്സ്റ്റനാണ്. ഇത്തവണ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കൊണ്ട് താരം കളംനിറഞ്ഞിരുന്നു.

ആറാമനായി കെകെആറിന്റെ ആന്ദ്രെ റസലാണ് ഇടംപിടിച്ചത്. ഇത്തവണ കെകെആര്‍ നിരാശപ്പെടുത്തിയെങ്കിലും ഓള്‍റൗണ്ട് റോളില്‍ റസല്‍ മികച്ചുനിന്നിരുന്നു. ഗുജറാത്തിന്റെ റാഷിദ് ഖാനും രാജസ്ഥാന്റെ യുസ്‌വേന്ദ്ര ചപഹലുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ഉമ്രാന്‍ മാലിക്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് നിരയില്‍.

കൈഫിന്റെ പ്ലെയിംഗ് 11: ജോസ് ബട്ട്‌ലര്‍, കെ എല്‍ രാഹുല്‍, ഡേവിഡ് വാര്‍ണര്‍, രാഹുല്‍ ത്രിപാഠി, ലിയാം ലിവിംഗ്സ്റ്റന്‍, ആന്ദ്രെ റസല്‍, റാഷിദ് ഖാന്‍, യുസ്‌വേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ