പാകിസ്ഥാനായി ഇനി കളിക്കില്ല, രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് പാക് സൂപ്പര്‍ താരം

പാകിസ്ഥാന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 18 വര്‍ഷത്തോളം നീണ്ട കരിയറിനാണ് 41-ാം വയസില്‍ മുഹമ്മദ് ഹഫീസ് തിരശീലയിട്ടിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ മതിയാക്കിയെങ്കിലും താരം വിവിധ ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്ന് അറിയിച്ചു.

‘പാകിസ്ഥാന്‍ ക്രിക്കറ്റിനൊപ്പം 18 വര്‍ഷം മുമ്പ് ആരംഭിച്ച സുന്ദരമായ യാത്രയ്ക്ക് ഇന്നു ഞാന്‍ ഔദ്യോഗികമായി വിരാമമിടുകയാണ്. എന്നും ഏറ്റവും അഭിമാനത്തോടെയാണ് ഞാന്‍ പാകിസ്ഥാന്‍ ജഴ്‌സി അണിഞ്ഞിട്ടുള്ളത്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ആ ജഴ്‌സി അണിഞ്ഞപ്പോഴെല്ലാം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ പതാക ഉയര്‍ന്നുപറക്കുന്നുവെന്ന് ഉറപ്പാക്കാനായിരുന്നു എന്റെ ശ്രമമത്രയും’ വിരമിക്കല്‍ പ്രഖ്യാപിച്ച് ഹഫീസ് പറഞ്ഞു.

2003ല്‍ സിംബാബ്വെയ്‌ക്കെതിരായ ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ഹഫീസ് ടി20 ലോക കപ്പില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ സെമിഫൈനലിലാണ് അവസാനം കളിച്ചത്. 2018ല്‍ തന്നെ താരം ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു.

Pakistan All-Rounder Mohammad Hafeez Retries From International Cricket | Cricket News

പാകിസ്ഥാനായി 55 ടെസ്റ്റുകളും 218 ഏകദിനങ്ങളും 119 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഹഫീസ്. രാജ്യാന്തര ക്രിക്കറ്റിലാകെ 12,780 റണ്‍സ് നേടിയിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ