പ്രായം കൂടുന്തോറും 50 ഓവര്‍ കഠിനമാകുന്നു; വിരമിക്കല്‍ സൂചന നല്‍കി സൂപ്പര്‍ താരം

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന 50 ഓവര്‍ ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ഇംഗ്ലണ്ട് വെറ്ററന്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. പ്രായം കൂടുന്തോറും 50 ഓവര്‍ ക്രിക്കറ്റ് കൂടുതല്‍ കഠിനമാകുമെന്ന് താരം കരുതുന്നു.

അദ്ദേഹത്തിന്റെ സ്പിന്‍-ബൗളിംഗും ഹാര്‍ഡ്-ഹിറ്റിംഗ് കഴിവുകളും കണക്കിലെടുക്കുമ്പോള്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റിന്റെ രണ്ട് രൂപങ്ങളിലും ഇംഗ്ലണ്ടിന്റെ ആദ്യ പേരുകളില്‍ ഒരാളാണ് അലി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് വിജയത്തിലും ഓഫ് സ്പിന്നര്‍ നിര്‍ണായക പങ്ക് വഹിച്ചു.

ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 ഐക്ക് മുന്നോടിയായി സംസാരിക്കവേയാണ് വിരമിക്കലിനെ കുറിച്ച് താരം സൂചന നല്‍കിയത്. 2023 ലോകകപ്പില്‍ കളിക്കാനും അത് നേടാനും തനിക്ക് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ താന്‍ ആ ഫോര്‍മാറ്റില്‍ കൂടുതല്‍ കാലം തുടരുന്നത് കരുതുന്നില്ലെന്നും അലി പറഞ്ഞു.

ഞാന്‍ ഒരുപാട് ലക്ഷ്യങ്ങള്‍ വെയ്ക്കുന്നില്ല. പക്ഷേ വരുന്ന ലോകകപ്പ് കളിക്കണം, ആ ലോകകപ്പിന്റെ ഭാഗമാകണം, ആ ലോകകപ്പ് വിജയിക്കണം. അവിടെ കാണാം എന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ വിരമിക്കുമെന്നോ വിരമിക്കില്ലെന്നോ ഞാന്‍ പറയുന്നില്ല- അലി പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി