ഇന്ത്യയുടെ ഐഡിയ പകര്‍ത്തി കിവീസ്; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു, ഹാര്‍ദ്ദിക്കിന് ഞെട്ടല്‍!

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ കോട്ടയിലേക്ക് സൂപ്പര്‍ താരങ്ങളില്ലാതെയാണ് കിവീസ് എത്തുന്നത്. ഇന്ത്യയുടെ പാത പിന്തുടര്‍ന്ന് ടി20യില്‍നിന്ന് സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തി യുവനിരയെയാണ് കിവീസ് പരീക്ഷിക്കുന്നത്. സ്പിന്‍ ഓള്‍റൗണ്ടറായ മിച്ചല്‍ സാന്റ്നറാണ് യുവനിരയുടെ നായകന്‍.

സൂപ്പര്‍ താരങ്ങളായ കെയ്ന്‍ വില്യംസന്‍, ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവരൊന്നും ന്യൂസീലന്‍ഡ് ടീമിലില്ല. സൂപ്പര്‍ ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസന്‍, മാറ്റ് ഹെന്റി, ആദം മില്‍നെ എന്നിവരും പരമ്പരയില്‍ ഇടംപിടിച്ചിട്ടില്ല. പരിക്ക് മൂലമാണ് ഇവരെ ലഭ്യമാകാത്തത്.

യുവ പേസറായ ബെന്‍ ലിസ്റ്ററിന് ആദ്യമായി കിവീസ് ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്. ഇന്ത്യയിലെ സ്പിന്‍ സാഹചര്യം മനസിലാക്കി സ്പിന്‍ ഓള്‍റൗണ്ടര്‍ മൈക്കല്‍ റിപ്പോണിനെ ടീമിലെടുത്തിട്ടുണ്ട്. സീനിയര്‍ സ്പിന്നര്‍ ഇഷ് സോധിയും സ്ഥാനം പിടിച്ചിട്ടുണ്ട്.

ന്യൂസീലന്‍ഡ് ടീം: മിച്ചല്‍ സാന്റ്നര്‍, ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക് ചാപ്മാന്‍, ഡാനി ക്ലെവര്‍, ഡെവോന്‍ കോണ്‍വേ, ജേക്കബ് ഡുഫി, ലോക്കി ഫെര്‍ഗൂസന്‍, ബെന്‍ ലിസ്റ്റര്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ റിപ്പോന്‍, ഹെന്‍ റി ഷിപ്ലി, ഇഷ് സോധി, ബ്ലെയര്‍ ടിക്കനര്‍.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ