ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്ന താരം ആരായിരിക്കും?; വിസ്മയിപ്പിക്കുന്ന പ്രവചനം നടത്തി ലബുഷെയ്ന്‍

ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്ന താരം ആരായിരിക്കുമെന്ന് പ്രവചിച്ച് ഓസീസ് താരം മാര്‍നസ് ലബുഷെയ്ന്‍. മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍ എന്നിവരെ തഴഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയാണ് ലബുഷെയ്ന്‍ തിരഞ്ഞെടുത്തത്.

സാഹസികതയില്ലാതെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്സ്മാനാണ് രോഹിത് ശര്‍മ. നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ വളരെ പ്രയാസമുള്ള ബാറ്റ്സ്മാനാണ് രോഹിത്- ലബ്യുഷെയ്ന്‍ പറഞ്ഞു. ഫോക്സ് സ്പോര്‍ട്സിനോട് സംസാരിക്കവെയാണ് രോഹിത്താവും ലോകകപ്പിലെ താരമാവുകയെന്ന് ലബുഷെയ്ന്‍ അഭിപ്രായപ്പെട്ടത്.

ഏകദിന പരമ്പരക്ക് ശേഷം രോഹിത് ശര്‍മയുമായി സംസാരിച്ചതിനെക്കുറിച്ചും ലബുഷെയ്ന്‍ പറഞ്ഞു. ‘രോഹിത്തിനോടൊപ്പം നടന്നുപോകവെ ഞാന്‍ പറഞ്ഞു നിങ്ങള്‍ ചെയ്യുന്നതെല്ലാം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളില്‍നിന്ന് പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’

‘അപ്പോള്‍ രോഹിത് പറഞ്ഞത് ഇന്ത്യയില്‍ നിങ്ങള്‍ സന്ദര്‍ശക ടീമാണെന്നും അതുകൊണ്ടുതന്നെ ഓരോ മത്സരത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനും വളരാനും ശ്രമിക്കണമെന്നാണ്’- ലബുഷെയ്ന്‍ പറഞ്ഞു.

രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഏഷ്യാ കപ്പില്‍ തിളങ്ങിയ രോഹിത് ഓസീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു