വിരമിക്കല്‍ പ്രഖ്യാപിച്ചിട്ട് അഞ്ച് ദിവസം മാത്രം, തീരുമാനം പിന്‍വലിക്കാനൊരുങ്ങി ഇന്ത്യന്‍ താരം!

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ബംഗാള്‍ ബാറ്റര്‍ മനോജ് തിവാരി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ഓഗസ്റ്റ് മൂന്നാം തിയതിയാണ് മനോജ് തിവാരി അറിയിച്ചത്. എന്നാല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വീണ്ടും കളിക്കാന്‍ ക്ഷണിച്ചതോടെ വിരമിക്കല്‍ തീരുമാനം തിരുത്താന്‍ താരം ഒരുങ്ങുകയായിരുന്നു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്‌നേഹാശിശ് ഗാംഗുലിയാണ് തിവാരിയുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുന്നതായി തിവാരി എന്ന് വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി അറിയിച്ചേക്കും.

തിവാരിയില്ലാത്തത് മധ്യനിരയില്‍ വലിയ ശൂന്യത സൃഷ്ടിക്കും എന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ വിലയിരുത്തല്‍. ടീം ഇന്ത്യക്കായും കളിച്ചിട്ടുള്ള താരം ഏറെക്കാലമായി ബംഗാള്‍ ടീമിന്റെ ബാറ്റിംഗ് നെടുംതൂണായിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മനോജ് തിവാരിയുടെ ക്യാപ്റ്റന്‍സിയില്‍ ബംഗാള്‍ റണ്ണേഴ്സ് അപ്പായിരുന്നു.

141 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മനോജ് തിവാരി 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്നതിന് 92 റണ്‍സ് മാത്രം അകലെയാണ്. 29 സെഞ്ച്വറികളും 45 അര്‍ദ്ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളില്‍നിന്ന് ഒരു സെഞ്ച്വറിയോടെ 287 റണ്‍സും 3 രാജ്യാന്തര ടി20കളില്‍ 15 റണ്‍സും തിവാരി നേടിയിട്ടുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്