മലയാളികള്‍ക്ക് ക്രിക്കറ്റ് മത്സരം കാണാന്‍ ഇനി കേരളം വിടണം, അല്ലെങ്കില്‍ ടിവിയില്‍ കണ്ട് സംതൃപ്തി അണയാം

ഇന്ത്യയുടെ അഞ്ചാമത്തെ കളിയാണ് ഇന്ന് കാര്യവട്ട സ്റ്റേഡിയം സാക്ഷ്യം ആവുന്നത്.. 2017-2023 ചെറിയ കാലത്തു ഇന്ത്യയുടെ 5 കളി നമ്മുടെ കേരളത്തില്‍ വന്നതു തന്നെ വലിയ മഹാ ഭാഗ്യം. മാത്രമല്ല, സൗത്ത് ഇന്ത്യയിലെ മികച്ച ഗ്രൗണ്ട് തന്നെയാണ് കാര്യവട്ടത്ത് ഉള്ളത്.

കളിയുടെ ആവേശം ചില്ലറ അല്ല, ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട്, ഗ്രൗണ്ട് സ്റ്റാഫ് സപ്പോര്‍ട്ട്, എല്ലാം ആദ്യത്തെ ഒറ്റ കളി കൊണ്ട് നേടി എടുത്ത ഗ്രൗണ്ട്. അന്നത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വാക്കുകളും അങ്ങനെ ആയിര്‍ന്നു..  5 മാസം കഴിഞ്ഞു അടുത്ത കളിവന്നു.. ബിസിസിഐയുടെ ഇഷ്ടപെട്ട ഗ്രൗണ്ട് ആയി കാര്യവട്ടം മാറി എന്നാണ് കരുതുന്നത്. പക്ഷെ എവിടെയും ഉള്ള പോലെ രാഷ്ട്രീയം അത് തന്നെ ഇവിടെയും സംഭവിച്ചു.

കായിക മന്ത്രി പറഞ്ഞത് പോലെ പട്ടിണി പാവങ്ങള്‍ കളി കാണാന്‍ വരണ്ട. അല്ലാത്തവര്‍ വന്ന മതി പോലും. മാത്രമല്ല കഴുത്തു ആറുക്കുന്ന ടിക്കറ്റ് ചാര്‍ജ്. ഇതൊക്കെ സാധാരണ ജനങ്ങള്‍ക്ക് പറ്റില്ല. എന്നാലും ആ പ്രസ്താവന കൊണ്ട് ടിക്കറ്റ് വില്‍പ്പന കൂടുതല്‍ മന്ദഗതിയിലാക്കി.. മന്ത്രി സര്‍ വിചാരിക്കുന്ന പോലെ പണക്കാര്‍ മാത്രം അല്ല ക്രിക്കറ്റ് കാണുന്നത്. എല്ലാം ആള്‍ക്കാരും കാണും. അതും മാസത്തില്‍ 2,000 മാറ്റി വെയ്ക്കും ഓരോ ക്രിക്കറ്റ് ആരാധകര്‍.

പണക്കാര്‍ കളി കാണുന്നത് TV or എക്‌സിക്യൂട്ടീവ് pavallion മറ്റോ ആയിരിക്കും. പക്ഷെ നമ്മളെ പോലെ ഉള്ളവര്‍ കളി കാണാന്‍ വരുന്നത് ഗ്രൗണ്ട് നിറയ്ക്കാന്‍ മാത്രമല്ല ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്യുവാന്‍ കൂടെ തന്നെയാണ്.. ഈ വര്‍ഷം കാര്യവട്ടത്ത് ഒരു വേള്‍ഡ് കപ്പ് വേദി കിട്ടാന്‍ ഇരുന്നതാണ്. ചിലപ്പോള്‍ അതും ഇനി കിട്ടില്ല. വല്ലപ്പോഴും ഒരു കളി വരുന്നത് നിര്‍ത്തി വെയ്ക്കാന്‍ നല്ല സാധ്യതയും ഉണ്ട്.. കേരളത്തില്‍ ഉള്ളവര്‍ക്കു ഇനി കേരളം വിട്ട് കളി കാണാന്‍ പോവേണ്ടി വരും, അല്ലെങ്കില്‍ വീട്ടില്‍ ഇരുന്നു കാണേണ്ടി വരും..

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്