ഇന്ത്യന്‍ കോച്ചാകാന്‍ സര്‍പ്രൈസ് താരങ്ങള്‍, അപേക്ഷിച്ചവരില്‍ വമ്പന്‍മാരും

പുതിയ ഇന്ത്യന്‍ കോച്ചിനെ തിരഞ്ഞെടുക്കാനുളള ശ്രമത്തിലാണല്ലോ ബിസിസിഐ. ഇതിനായി ഈ മാസം 30ന് മുമ്പ് തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാനും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരമുള്‍പ്പെടെ നിരവധി പേരാണ് ഇന്ത്യന്‍ കോച്ചാകാന്‍ അപേക്ഷിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്, ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധന, ഓസീസ് താരം ടോം മൂഡി, ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കേസ്റ്റണ്‍ എന്നിവരാണ് ഇന്ത്യന്‍ കോച്ചാകാന്‍ അപേക്ഷിച്ചവരില്‍ പ്രമുഖരെന്നാണ് സൂചന. രവി ശാസ്ത്രിയും ഒരു വട്ടം കൂടി ഇന്ത്യന്‍ പരിശീലകനാകാന്‍ ശ്രമിച്ചേക്കും.

കഴിഞ്ഞ തവണ ദൗര്‍ഭാഗ്യം കൊണ്ട് മാത്രമാണ് സെവാഗ് ഇന്ത്യന്‍ പരിശീലകനാകാതെ പോയത്. ഫൈനല്‍ റൗണ്ടില്‍ രവി ശാസ്ത്രിയോട് പരാജയപ്പെട്ടാണ് സെവാഗ് പുറത്തായത്. മഹേല ജയവര്‍ധയാകട്ടെ ഇതാദ്യമായാണ് ഇന്ത്യയുടെ കോച്ചാകാന്‍ അപേക്ഷിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം 2016 ഇംഗ്ലീഷ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയിരുന്നു ജയവര്‍ധന. തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായും സേവനം അനുഷ്ഠിച്ചു.

ഓസീസ് താരം ടോം മൂഡി ശ്രീലങ്കയെ ലോകകപ്പ് ഫൈനലിലെത്തിച്ചതോടെയാണ് ശ്രദ്ധേയനായത്. ഐപിഎല്‍ ടീമായ സണ്‍റൈസസ് ഹൈദരാബാദിന്റെ കോച്ചായിരുന്നു മൂഡി. അതെസമയം ഗാരി കേസ്റ്റണ്‍ ആകട്ടെ ഇന്ത്യയ്ക്ക് ലോകകപ്പ് നേടി കൊടുത്ത പരിശീലകനാണ്. 2011ല്‍ ഇന്ത്യ ലോകകിരീടം നേടുമ്പോള്‍ കേസ്റ്റണായിരുന്നു ഇന്ത്യയുടെ കോച്ച്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി