മഹേല ജയവര്‍ധനെ വീണ്ടും ടീമില്‍; കരുത്ത് വീണ്ടെടുക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്

മുന്‍ നായകന്‍ മഹേല ജയവര്‍ധനെയെ ശ്രീലങ്കന്‍ ടീമിന്റെ കണ്‍സള്‍ട്ടന്റ് കോച്ചായി നിയമിച്ചു. വരുന്ന ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സാങ്കേതിക ഉപദേശക സമിതിയുമായി കൂടിയാലോചിച്ച് ശ്രീലങ്ക ക്രിക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിയമനം നടത്തിയത്.

പുതിയ ഉത്തരവാദിത്തം അവേശത്തോടെയാണ് ഏറ്റെടുക്കുന്നതെന്ന് ജയവര്‍ധനെ പറഞ്ഞു. ‘വിവിധ തലങ്ങളിലുടെ പ്രതിഭകളയും ടീമുകളെയും ഒത്തൊരുമിച്ച് ഒരു ലക്ഷ്യത്തിലൂടെ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദേശീയ ടീമിന്റെ പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിന് ഉപദേശങ്ങള്‍ നല്‍കുകയും മത്സരങ്ങള്‍ക്ക് മുമ്പ് തന്ത്രങ്ങള്‍ മെനയുകയുമാണ് എന്റെ ജോലി’ ജയവര്‍ധനെ പറഞ്ഞു.

ദേശീയ ടീമിന്റെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ട ചുമതല ജയവര്‍ധനെക്ക് ആയിരിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ജയവര്‍ധനെയുടെ ഉപദേശങ്ങള്‍ ലങ്കന്‍ ടീമിന് ഗുണകരമായിരുന്നുവെന്നും അദ്ദേഹത്തെ പുതിയ ചുമതലയേല്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആഷ്ലി ഡിസില്‍വ പറഞ്ഞു.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടന്ന ടി20 ലോക കപ്പിന്റെ ആദ്യ റൗണ്ടിലും ജയവര്‍ധനെ ശ്രീലങ്കന്‍ ടീമിന്റെ കണ്‍സള്‍ട്ടന്റ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബയോ ബബ്ബിളില്‍ തുടരുന്നതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ