സഞ്ജു ധോണിയെ പോലെ തന്നെ, വെറുതെ നിൽക്കുന്നതായി നമുക്ക് തോന്നും; പക്ഷെ അവൻ ചെയ്യേണ്ട ജോലികൾ ഭംഗിയായി ചെയ്യുന്നു; സഞ്ജുവിനെ പുകഴ്ത്തി ശാസ്ത്രി

രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസണെ ധോണിയുമായി താരതമ്യപ്പെടുത്തിയ ഇന്ത്യൻ സ്പിന്നർ ചഹൽ പാഞ്ഞ ഒരു കാര്യമുണ്ട്. അയാൾ എല്ലാ അർത്ഥത്തിലും വളരെ കൂളാണ്. ധോണിയെ പോലെ ശാന്തനും ടീം അംഗങ്ങൾക്ക് പോസിറ്റീവ് എനർജി പകരുന്ന ആളുമാണെന്ന്. അതിനാൽ തന്നെ മലയാളികൾക്ക് ഇടയിൽ മാത്രമല്ല അല്ലാതെയും ഒരുപാട് ആളുകൾ സഞ്ജുവിനെ ആരാധിക്കുന്നുണ്ട് . ഭാവിയിൽ അത് കൂടിയേക്കാം. സഞ്ജുവിന്റെ ആരാധകരോടുള്ള പെരുമാറ്റവും അതിനൊരു കാരണമാണ്.

ഈ സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ധോണിയുടെ ടീമിനെ സഞ്ജുവും പിള്ളേരും തോൽപ്പിച്ചിരുന്നു. ഇവിടെ എടുത്ത് പറയേണ്ടത് സഞ്ജു ടീമിനെ നയിച്ച രീതിയാണ്. ചെന്നൈ പോലെ ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ടീമിന് എതിരെ അയാൾക്ക് കൃത്യമായ തന്ത്രങ്ങൾ ഉണ്ടായിരുന്നു. ആ തന്ത്രങ്ങൾക്ക് മുന്നിൽ അവർ വീണു. വിക്കറ്റു വീഴുമ്പോൾ അമിതമായി ആഘോഷമില്ല, ഓവർ ഷോ കാണിക്കുന്നില്ല എല്ലാ അർത്ഥത്തിലും ധോണി സ്റ്റൈൽ. ഇന്നലത്തെ മത്സരശേഷം ഇതുമായി ബന്ധപ്പെട്ട് സംസാരിച്ച രവി ശാസ്ത്രിയും ഇത് തന്നെയാണ് പറഞ്ഞത്.

“ധോണിയെ പോലെ തന്നെ കഴിവുകൾ ഉള്ള താരമാണ് സഞ്ജുവും. ഞാൻ അവനെ കണ്ട കുറച്ചുനാൾ കൊണ്ട് എനിക്ക് അത് മനസിലായി. അവൻ കാര്യങ്ങൾ നന്നായി മനസിലാക്കി പ്രവർത്തിക്കുന്നു. പുറമെ കാണുന്ന രീതിയിൽ അവൻ വെറുതെ സ്റ്റമ്പിന് പുറകിൽ നിൽക്കുന്നതായി തോന്നും. എന്നാൽ അവൻ സഹതാരങ്ങളോട് നന്നായി സംസാരിക്കുകയും വേണ്ട കാര്യങ്ങൾ പറഞ്ഞ് കൊടുക്കയും ചെയ്യുന്നു. ഭാവിയിൽ കൂടുതൽ മത്സരങ്ങളിൽ നയിക്കുമ്പോൾ അവൻ ധോണിയേക്കാളും മികച്ചവനാകും.” ശാസ്ത്രി പറയുന്നു.

സീസണിലെ രണ്ടാം വട്ടവും ചെന്നൈയെ തോൽപ്പിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഊന്നണം സ്ഥാനത്ത് എത്തി. ചെന്നൈ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'