'ഏറ്റവും സെക്സിയായ ഹോളിവുഡ് നടി അവളാണ്, അദൃശ്യനാകാന്‍ കഴിയുമെങ്കില്‍ ഞാന്‍ ദിവസം മുഴുവന്‍ ഒരു പെണ്‍കുട്ടിയുടെ മുറിയില്‍ ചെലവഴിക്കും'; കോഹ്ലിയുടെ തുറന്നുപറച്ചിലുകള്‍

ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലുമായി 20,000ത്തിലധികം റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്, കൂടാതെ 7,000ത്തിലധികം റണ്‍സുമായി ഐപിഎല്ലിലും താരം തലപ്പത്തുണ്ട്. 2008ല്‍ ഐസിസി അണ്ടര്‍-19 ലോകകപ്പ് നേടാന്‍ ഇന്ത്യയെ സഹായിച്ചതിന് ശേഷമാണ് കോഹ്ലി ശ്രദ്ധയാകര്‍ഷിച്ചത്. താമസിയാതെ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് ഐപിഎല്‍ കരാര്‍ നേടുകയും സീനിയര്‍ തലത്തിലും അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

തന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെയും മറ്റും കോഹ്ലി ദശലക്ഷക്കണക്കിന് ആരാധകരെ നേടി. താരം അഭിമുഖങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ പങ്കെടുക്കാറുള്ളൂവെങ്കിലും, മാധ്യമങ്ങളുമായുള്ള ചാറ്റുകളില്‍ അദ്ദേഹം വിഡ്ഢിത്തമായ അഭിപ്രായങ്ങള്‍ പറയുന്ന ഒരു കാലമുണ്ടായിരുന്നു. അവയില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കാത്ത കോഹ്ലിയുടെ അഞ്ച് കമന്റുകള്‍ നോക്കാം.

ഐപിഎല്‍ 2009 ന് മുമ്പ്, വിരാട് എന്‍ഡിടിവി ക്രിക്കറ്റിനോട് സംസാരിച്ചപ്പോള്‍, ഒരു ദിവസം അദൃശ്യനാകാനുള്ള ശക്തി തനിക്കു ലഭിച്ചാല്‍ ആ ദിവസം മുഴുവന്‍ ഒരു പെണ്‍കുട്ടിയുടെ മുറിയില്‍ ചെലവഴിക്കാന്‍ അത് ഉപയോഗിക്കുമെന്ന് വിരാട് പറഞ്ഞു. പെണ്‍കുട്ടികള്‍ ദിവസം മുഴുവന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ വിരാടിന് ആകാംക്ഷയുണ്ടായിരുന്നു.

അതേ ചാറ്റിനിടെ, ബിസിസിഐയുടെ പ്രസിഡന്റായാല്‍ എന്തുചെയ്യുമെന്ന് വിരാടിനോട് ചോദിച്ചു. താന്‍ ചെയ്യേണ്ട ചില സമൂലമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുപകരം, ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും ബെംഗളൂരുവിലേക്ക് മാറ്റുമെന്ന് വിരാട് പറഞ്ഞു. തനിക്ക് നല്ല സമയം ആസ്വദിക്കാന്‍ അവിടെ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടെന്നാണ് താരം അതിന് കാരണമായി പറഞ്ഞത്.

തന്‍റെ 24ാം പിറന്നാള്‍ ദിനത്തില്‍ ഫിലിംഫെയറിനു നല്‍കിയ അഭിമുഖത്തില്‍ കോഹ്ലി തന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ പങ്കുവച്ചത്. ആ അഭിമുഖത്തില്‍ കോഹ്ലി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് നടിമാരുടെ പേരുകള്‍ പറഞ്ഞു. ‘എനിക്ക് ആഞ്ജലീന ജോളിയെ ഒരുപാട് ഇഷ്ടമാണ്, പക്ഷേ എന്റെ അഭിപ്രായത്തില്‍ ഏറ്റവും സെക്സിയായ ഹോളിവുഡ് നടി പെനലോപ്പ് ക്രൂസാണ്. അവള്‍ എന്റെ രഹസ്യ സെലിബ്രിറ്റി ക്രഷ് ആണ്’ കോഹ്‌ലി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക